കോഴിക്കോട്∙ സംസ്ഥാന ശിശുക്ഷേമ സമിതി ബീച്ച് ആശുപത്രിക്കു സമീപം സ്ഥാപിച്ച അമ്മത്തൊട്ടിലിൽ 20 ദിവസം പ്രായമുള്ള ഒരു ആൺകുട്ടി കൂടി എത്തി. ഇന്നലെ വൈകിട്ട് നാലരയോടെയാണു കുഞ്ഞുടുപ്പുകളും കുഞ്ഞിനെ കിടത്തിയ ചെറിയ കിടക്കയും കളിപ്പാട്ടവും വൈറ്റമിൻ സിറപ്പും സഹിതം കുഞ്ഞിനെ അമ്മത്തൊട്ടിലിൽ എത്തിച്ചത്.
ഓഗസ്റ്റ് 17ന് ഉദ്ഘാടനം ചെയ്ത അമ്മത്തൊട്ടിലിലെത്തിയ രണ്ടാമത്തെ കുട്ടിയാണിത്.
കുട്ടിയെ ബീച്ച് ആശുപത്രിയിലെ നവജാത ശിശു പരിചരണ വിഭാഗത്തിലേക്കു മാറ്റി. കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നു പ്രാഥമിക പരിശോധനയിൽ വ്യക്തമായി.
കുട്ടികളുടെ ദത്തെടുക്കൽ നടപടിക്രമം ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ അടിയന്തരമായി ബന്ധപ്പെടണമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി അറിയിച്ചു. കുട്ടിക്കു ഹോർത്തൂസ് എന്നു പേരിട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]