നരിക്കുനി ∙ കുട്ടമ്പൂരിൽ റോഡ് പ്രവൃത്തികൾക്കിടെ നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം പുരാവസ്തു അധികൃതർ പരിശോധിച്ചു. ന്നശ്ശേരി – പരപ്പൻപൊയിൽ റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തികൾക്കായി സ്വകാര്യ വ്യക്തിയുടെ മതിൽ പൊളിച്ചപ്പോഴാണു 3 നന്നങ്ങാടികൾ ലഭിച്ചത്.
ഇരുമ്പുയുഗത്തിലെ നന്നങ്ങാടികൾക്കു 2000 മുതൽ 2500 വർഷം വരെ പഴക്കം കണക്കാക്കുന്നതായി പരിശോധനകൾക്കു നേതൃത്വം നൽകിയ കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഓഫിസർ കെ.കൃഷ്ണരാജ് പറഞ്ഞു.
വലിയ മൺഭരണിയിൽ ചെറിയ മൺപാത്രം ഉണ്ടായിരുന്നു. ഒരു വാളിന്റെ ഭാഗവും ലഭിച്ചു.
അധികൃതർ എത്തുന്നതിനു മുൻപ് ഇതിൽ ഏതാനും വസ്തുക്കൾ ഒരു വ്യക്തി എടുത്തു മാറ്റിയിരുന്നു. ഇവ ഉടൻ തിരിച്ചേൽപിക്കാൻ പുരാവസ്തു അധികൃതർ നിർദേശം നൽകി.
റോഡ് നിർമാണത്തിനിടെ നശിക്കാതെ അവശേഷിച്ച ചരിത്ര ശേഷിപ്പുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചു. മൺഭരണി കരിങ്കൽപാളി കൊണ്ട് മൂടിയ നിലയിൽ ആയിരുന്നു.
കരിങ്കൽ മൂടിക്കല്ല് ഇവയുടെ പ്രത്യേകതയാണ്. തൂണുകളോടു കൂടിയ ചെങ്കൽ ഗുഹകൾ രണ്ടെണ്ണം മുൻപ് ഈ മേഖലയിൽ കണ്ടെത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]