
കോഴിക്കോട്∙ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തിൽ പ്രതിഷേധിച്ചും അവർക്കെതിരെ ചുമത്തിയ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും കോഴിക്കോട് അതിരൂപത, കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി), കോഴിക്കോട് എക്യുമെനിക്കൽ ഫോറം, കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെഎൽസിഎ) എന്നിവയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ നടത്തി. ‘ന്യൂനപക്ഷങ്ങൾക്കും നീതി തുല്യമായി ലഭിക്കണം’ എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധ ജാഥ നടത്തിയത്.
കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും അവർക്കെതിരായ കേസുകളും തുടർ നടപടികളും റദ്ദാക്കി സന്യാസികൾക്കു നീതി ലഭ്യമാക്കണമെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൺ. ജെൻസൺ പുത്തൻവീട്ടിൽ ആവശ്യപ്പെട്ടു.
ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കേണ്ടവർ അവയുടെ ധ്വംസകരാവുകയാണ്.
ന്യൂനപക്ഷങ്ങൾക്കെതിരെ ചില കേന്ദ്രങ്ങളിൽ നിന്നുള്ള നീതിരഹിതമായ ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണകൂടങ്ങൾ ഉടൻ നടപടിയെടുക്കണം. സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്ക് എതിരായ അന്യായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ.
തോമസ് അധ്യക്ഷനായിരുന്നു. കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രതിനിധി ഫാ.ടി.ഐ.
ജയിംസ്, സന്യാസിനികളുടെ പ്രതിനിധി അപ്പോസ്തോലിക് കാർമൽ സിസ്റ്റർ ആൽമ, മലങ്കര ഓർത്തഡോക്സ് സഭാ സെക്രട്ടറി ഫാ.ബോബി പീറ്റർ, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, രൂപതാ പ്രസിഡന്റ് ബിനു എഡ്വേഡ് തുടങ്ങിയവർ പ്രസംഗിച്ചു.
സിറ്റി സെന്റ് ജോസഫ് ദേവാലയത്തിൽനിന്നാണു ജാഥ തുടങ്ങിയത്. പ്രാരംഭ സമ്മേളനത്തിൽ ഫെറോന വികാരി ഫാ.
ജെറോം ചിങ്ങന്തറ പ്രസംഗിച്ചു. ഇടവക വികാരി ഫാ.റെനി ഫ്രാൻസിസ് ഫ്ലാഗ് ഓഫ് ചെയ്തു.
ജാഥ കണ്ണൂർ റോഡ് ജംക്ഷൻ, ക്രിസ്ത്യൻ കോളജ് ക്രോസ് റോഡ് വഴി തിരികെ പള്ളിയങ്കണത്തിൽ സമാപിച്ചു. ഛത്തീസ്ഗഡ് സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ പള്ളികളിൽ ഇന്നലെ പ്രതിഷേധ പ്രകടനം നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]