
കോട്ടപ്പള്ളിയിൽ 17.65 കോടി രൂപ ചെലവിൽ പുതിയ പാലം പണിയും
വടകര∙ വടകര–മാഹി കനാലിന് കുറുകെ കോട്ടപ്പള്ളിയിൽ നിലവിലെ പാലത്തിന് പകരം 17.65 കോടി രൂപ ചെലവിൽ പുതിയ പാലം വരുന്നു. ദേശീയ ജലപാത മാനദണ്ഡങ്ങൾക്കു വിധേയമായി ഊരാളുങ്കൽ സൊസൈറ്റിയാണ് പാലം നിർമിക്കുക. കരാർ ഉടൻ പ്രാബല്യത്തിൽ വരും.
ഉൾനാടൻ ജലഗതാഗത വകുപ്പിനാണ് പ്രവൃത്തിയുടെ നിർവഹണ ചുമതല. വടകരയിൽ നിന്നു കുറ്റ്യാടിയിലേക്കുള്ള പ്രധാന റോഡായ കാവിൽ– തീക്കുനി– കുറ്റ്യാടി റോഡിലെ കോട്ടപ്പള്ളിയിലാണ് ആധുനിക രീതിയിൽ പുതിയ ആർച്ച് പാലം ഉയരുക. നിലവിൽ പാലത്തിന്റെ അടിയിൽ കനാലിന്റെ വീതി 11 മീറ്റർ മാത്രമാണ്.
എന്നാൽ കനാലിന് 32 മീറ്റർ വീതി ആണ് ആവശ്യം. പുതിയ പാലം പണിതാൽ മാത്രമാണ് ജലഗതാഗതത്തിന് ആവശ്യമായ വീതി ലഭിക്കൂ.
താൽക്കാലിക പാലവും റോഡും നിർമിച്ചതാണ് പാലത്തിന്റെ പണി ആരംഭിക്കുക എന്ന് കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎൽഎ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]