
കോഴിക്കോട് ജില്ലയിൽ ഇന്ന് (04-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
മുക്കം∙ മണാശ്ശേരി എംഎഎംഒ കോളജിൽ ഹിസ്റ്ററി ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 8ന് 10ന്.
വടകര ∙ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വടകര ബിഎഡ് സെന്ററിൽ ഫിസിക്കൽ എജ്യുക്കേഷൻ, വിഷ്വൽ ആർട്സ്, പെർഫോമിങ് ആർട്സ് വിഷയങ്ങളിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. 9447411201.
കൂടിക്കാഴ്ച നാളെ
കട്ടാങ്ങൽ∙ ദയാപുരം റസിഡൻഷ്യൽ സ്കൂളിൽ പ്രൈമറി വിഭാഗം മലയാളം അധ്യാപക കൂടിക്കാഴ്ച നാളെ രാവിലെ 8.30ന്. 9633872315.
വടകര∙ വില്യാപ്പള്ളിയിലെ എംഇഎസ് കോളജും ദുബായ് വെസ്റ്റേൺ ഇന്റർനാഷനൽ ഗ്രൂപ്പും ചേർന്നു സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ നാളെ 9.30 മുതൽ 4 വരെ കോളജ് ക്യാംപസിൽ നടക്കുമെന്നു കോളജ് സെക്രട്ടറി വരയാലിൽ മൊയ്തു ഹാജി, പ്രിൻസിപ്പൽ എൽ.എസ്.ശ്രീജ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ യു.പത്മകുമാർ എന്നിവർ അറിയിച്ചു. 9061790460.
അപേക്ഷ ക്ഷണിച്ചു
ബാലുശ്ശേരി ∙ കേരള ഹിന്ദി പ്രചാര സഭ നടത്തുന്ന ഹിന്ദി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 8943908529.
വടകര ∙ കോ ഓപ്പറേറ്റീവ് വൊക്കേഷനൽ ട്രെയ്നിങ് സെന്ററിനു കീഴിൽ തുടങ്ങുന്ന ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ്വെയർ എൻജിനീയറിങ്, ഡിപ്ലോമ ഇൻ ബ്യൂട്ടിഷ്യൻ, ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചേഴ്സ് ട്രെയ്നിങ് കോഴ്സ്, പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയ്നിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 9947251169.
വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട് ∙ നാളെ പകൽ 9– 1 വരെ പൊറ്റമ്മൽ ഗ്രീൻവാലി, സി.കെ.ലൈൻ ട്രാൻസ്ഫോമറുകൾക്ക് കീഴിൽ, ചേവരമ്പലം.
∙ 11– 3 കോവൂർ ആനശ്ശേരി.
∙ 7.30– 3.30 ഉണ്ണികുളം സിസിയുപി സ്കൂൾ ഏരിയ, മുരിക്കണക്കുന്ന്, വീര്യമ്പ്രം, വെസ്റ്റ് ഇയ്യാട്, നീലഞ്ചേരി, നീലഞ്ചേരി റവ മിൽ, പടിഞ്ഞാറെ പീടിക.
∙ 8– 5 തിരുവമ്പാടി മതിരമൂല, മഞ്ഞപ്പൊയിൽ, പുന്നക്കൽ, ഓളിക്കൽ, ചളിപ്പൊയിൽ, കാരാട്ടുപാറ.