
കോഴിക്കോട് ജില്ലയിൽ ഇന്ന് (04-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക നിയമനം
വടകര∙ അഴിയൂർ ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഗണിതം, ഹയർ സെക്കൻഡറി വിഭാഗം ഹിന്ദി അധ്യാപക കൂടിക്കാഴ്ച നാളെ യഥാക്രമം 10.30 നും 2.30നും നടക്കും.
വടകര∙ മണിയൂർ ഗവ.എച്ച്എസ്എസിൽ ഹയർ സെക്കൻഡറി അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ 9ന് 10നും കൊമേഴ്സ്, ഇക്കണോമിക്സ്, സോഷ്യോളജി, ഹിന്ദി എന്നിവ 9ന് 1നും നടക്കും.
വടകര∙ ജിഎച്ച്എസ്എസ് മടപ്പള്ളിയിൽ എച്ച്എസ് വിഭാഗം മാത്സ് അധ്യാപക കൂടിക്കാഴ്ച നാളെ 10 നും ഇംഗ്ലിഷ് 11.30നും ഫിസിക്കൽ സയൻസ് 2 നും നാച്വറൽ സയൻസ് 3.30നും നടക്കും.
പാലേരി ∙ കൂനിയോട് ഗവ. എൽപി സ്കൂളിൽ എൽപി അറബിക് അധ്യാപക അഭിമുഖം നാളെ 3ന് സ്കൂൾ ഓഫിസിൽ.
കായണ്ണ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു അധ്യാപക നിയമനത്തിനുള്ള അഭിമുഖം ഗണിതം, ബോട്ടണി, സുവോളജി 10ന് 10നും കെമിസ്ട്രി, ഹിന്ദി 10ന് 11നും സ്കൂൾ ഓഫിസിൽ.
പയ്യോളി∙ മേലടി ഗവ. ഫിഷറീസ് എൽപി സ്കൂളിൽ ഫുൾ ടൈം അറബിക് അധ്യാപക നിയമനത്തിന് ഇന്റർവ്യൂ നാളെ രാവിലെ 10ന്.
പഞ്ചായത്തിൽ ക്ലാർക്ക്
പേരാമ്പ്ര∙ കൂത്താളി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസിൽ ക്ലാർക്ക് നിയമനം നടത്താൻ 9ന് 11ന് പഞ്ചായത്ത് ഓഫിസിൽ അഭിമുഖം.
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്∙ നാഷനൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ (സ്കിൽ ഇന്ത്യ) കീഴിൽ മോണ്ടിസോറി, പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്, ഫാഷൻ ഡിസൈനിങ്ങ് കോഴ്സിലേക്ക് അപേക്ഷിക്കാം. 9495 953 312.
കോഴിക്കോട്∙ കാലിക്കറ്റ് കോ–ഓപ്പറേറ്റീവ് അർബൻ ബാങ്ക് എ ക്ലാസ് / സി ക്ലാസ് മെംബർമാരുടെയും ജീവനക്കാരുടെയും മക്കൾക്കു നൽകുന്ന കാഷ് അവാർഡിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ ഗ്രേഡ്, എ2, 90 ശതമാനത്തിൽ കുറയാതെ മാർക്ക് ലഭിച്ച കുട്ടികൾക്കാണു പുരസ്കാരം. രക്ഷിതാവിന്റെ / ജീവനക്കാരന്റെ പേര്, അംഗത്വ നമ്പർ, ഫോൺ നമ്പർ, ഗസറ്റഡ് ഓഫിസർ, ഹെഡ്മാസ്റ്റർ, പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, വിദ്യാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ അടക്കം അപേക്ഷകൾ 12ന് 2 മണിക്കു മുൻപായി ബാങ്കിന്റെ ഹെഡ് ഓഫിസിലോ ശാഖകളിലോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ശാഖയുമായി ബന്ധപ്പെടണം.
അഭിമുഖം 16ന്
കോഴിക്കോട്∙ സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ എച്ച്എസ്എസിൽ ഹയർ സെക്കണ്ടറി വിഭാഗം ഇംഗ്ലിഷ്, കെമിസ്ട്രി ഗെസ്റ്റ് അധ്യാപക അഭിമുഖം 16ന് 10ന് ഹയർസെക്കൻഡറി ഓഫിസിൽ.
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 9– 5 വരെ മുക്കിലങ്ങാടി, പൂവാറമ്മൽ, എയർസെൽ എന്നീ ട്രാൻസ്ഫോമറും വാരിക്കുഴി ട്രാൻസ്ഫോമറിന്റെ മുക്കിലങ്ങാടി ഭാഗവും.
∙ 7– 11 റഹ്മത്ത് ഹോട്ടൽ, തോട്ടത്തിൽ സിൽക്സ്, ഫോക്കസ് മാൾ, കവിത അപ്പാർട്മെന്റ്, ഗ്രാൻഡ് ടെറസ് അപ്പാർട്മെന്റ്, വെറ്ററിനറി ഹോസ്പിറ്റൽ റോഡ്.
∙ 8– 5 ഈസ്റ്റ് മൂലാട്, മൂലാട് ടൗൺ, മൂലാട് കനാൽ, പുളിയോട്ടുമുക്ക്.