കോഴിക്കോട് ∙ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ (ഐവിഎ) കോഴിക്കോട് യൂണിറ്റിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.
വി.ഗീത മുഖ്യാതിഥിയായി. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ സംസ്ഥാന പ്രസിഡന്റ് ഡോ.
വി.കെ.പി.മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലയിലെ മികച്ച ക്ഷീര കർഷകരായി തിരഞ്ഞെടുക്കപ്പെട്ട
കൂരാച്ചുണ്ട് പഞ്ചായത്തിലെ ഡാന്റി ജോസഫ്, ഒളവണ്ണ പഞ്ചായത്തിലെ ഒ.രാധ എന്നിവരെ ക്ഷീര പ്രതിഭ, ക്ഷീര രത്ന പുരസ്കാരങ്ങൾ നൽകി ചടങ്ങിൽ ആദരിച്ചു.
അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. എൻ.
മോഹനൻ, ഡോ. പി.കെ.മുഹ്സിൻ, ഡോ.
പി.കെ.സന്തോഷ്, ഡോ. ആർ കെ.സ്നേഹരാജ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന ക്ലാസ് കെഎംസിടി മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. അനു പത്മനാഭൻ നയിച്ചു.
2026 വർഷത്തെ അസോസിയേഷൻ ഭാരവാഹികളായി ഡോ. അംബിക രാജൻ നമ്പ്യാർ (പ്രസിഡന്റ്), ഡോ.
എം.എസ്.ജിഷ്ണു (സെക്രട്ടറി), ഡോ. രഞ്ജിത്ത് പി.
ഗോപി (ട്രഷറർ), ഡോ. ഷസ്ന മുഹമ്മദാലി, ഡോ.
കെ.എസ്.ജിത്തു, ഡോ. എം.മുഹമ്മദ് ആസിഫ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവർ ചുമതലയേറ്റു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

