കോഴിക്കോട്∙ സൂപ്പർ ക്രോസ് റേസിങ് ലീഗിനു ശേഷം കോർപറേഷൻ സ്റ്റേഡിയം മൈതാനത്തിലെ പുൽത്തകിടി നശിച്ച സംഭവത്തിൽ അന്വേഷണം വേണമെന്നു പ്രതിപക്ഷ കൗൺസിലർമാർ. ഈ വിഷയത്തിൽ കോർപറേഷനു വൻ സാമ്പത്തിക നഷ്ടം ഉണ്ടായതായി കൗൺസിലർമാർ കുറ്റപ്പെടുത്തി.
എന്നാൽ പുൽത്തകിടിയിൽ ചില സ്ഥലങ്ങളിൽ കേടു പറ്റിയതും കുഴിയെടുത്തതും പൂർവസ്ഥിതിയിലാക്കാൻ മൈതാനം പരിപാലിക്കുന്ന കേരള ഫുട്ബോൾ അസോസിയേഷ (കെഎഫ്എ) നാണ് ഉത്തരവാദപ്പെട്ടവർ എന്ന് മേയർ. പുൽത്തകിടി വിവാദത്തിൽ കോർപറേഷൻ യുഡിഎഫ് കൗൺസിലർമാരും തുടർന്ന് മേയറുടെ നേതൃത്വത്തിൽ കോർപറേഷൻ ഉദ്യോഗസ്ഥരും ഇന്നലെ സ്റ്റേഡിയം സന്ദർശിച്ചു.യുഡിഎഫ് കൗൺസിൽ പാർട്ടി ലീഡർ എസ്.വി.മുഹമ്മദ് ഷമീർ തങ്ങളുടെ നേതൃത്വത്തിലാണ് കൗൺസിലർമാർ സ്റ്റേഡിയത്തിൽ എത്തിയത്.
ഉണങ്ങിയ പുൽത്തകിടിയും ചിലയിടത്തെ കരിഞ്ഞ പുല്ലും മൈതാനത്തെ കുഴികളും സംഘം പരിശോധിച്ചു.
ദുബായ് ആസ്ഥാനമായ സംഘമാണ് മത്സരം നിയന്ത്രിച്ചതെന്നും ഇക്കാര്യങ്ങളെല്ലാം സ്വതന്ത്ര ഏജൻസികൾ അന്വേഷിക്കണമെന്നും എസ്.വി.മുഹമ്മദ് ഷമീർ തങ്ങൾ ആവശ്യപ്പെട്ടു. മത്സരത്തിനു പിന്നിൽ വാതു വെയ്പ് സംഘങ്ങൾ ഉണ്ടെന്നും വാതു വെപ്പ് സംഘവുമായി സിപിഎം നേതാക്കൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൗൺസിലർമാരായ മനയ്ക്കൽ ശശി, എസ്.കെ.അബൂബക്കർ, സഫറി വെള്ളയിൽ, ടി.പി.എം.ജിഷാൻ, ആയിഷാബി പാണ്ടികശാല, ഫസ്ന ഷംസുദ്ദീൻ, കവിത അരുൺ, സക്കീർ കിണാശ്ശേരി, മണ്ണടത്ത് പറമ്പ് സൈബുന്നീസ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.
യുഡിഎഫ് കൗൺസിലർമാരുടെ സന്ദർശനത്തിനു തൊട്ടു പിന്നാലെയാണ് മേയർ ഒ.സദാശിവന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ മൈതാനത്ത് എത്തിയത്.സ്റ്റേഡിയം പൂർവസ്ഥിതിയിലാക്കാൻ കേരള ഫുട്ബോൾ അസോസിയേഷന് (കെഎഫ്എ) ഉത്തരവാദിത്വമുണ്ടെന്നു മേയർ ഒ.സദാശിവൻ പറഞ്ഞു. രണ്ട് വർഷം മുൻപ് സ്റ്റേഡിയം പരിപാലിക്കാൻ കെഎഫ്എക്ക് നൽകിയതാണ്.
ഫുട്ബോൾ മത്സരമല്ലാത്ത പരിപാടികൾ നടത്തുന്നതിനു കോർപറേഷൻ കൗൺസിലിന്റെ അംഗീകാരം വേണമെന്ന കരാർ നിലവിലുണ്ടെന്നും കൗൺസിൽ അംഗീകാരത്തോടെയാണ് ഈ പരിപാടിക്ക് അനുമതി നൽകിയതെന്നും മേയർ പറഞ്ഞു.
പരിപാടിക്കു ശേഷം 15 ദിവസത്തിനകം സ്റ്റേഡിയം മണ്ണ് നീക്കം ചെയ്തു പൂർവ സ്ഥിതിയിലാക്കും.തുടർന്ന് പുൽത്തകിടി ക്രമപ്പെടുത്താൻ 15 ദിവസം എടുക്കുമെന്നാണ് കെഎഫ്എ കരാർ വ്യവസ്ഥ. ഈ പ്രവർത്തനം ഏതുവരെ എത്തിയെന്ന് പരിശോധിക്കാനാണ് സ്ഥലം സന്ദർശിച്ചത്.പരിപാടി നടത്തുന്നതിനുള്ള ഫീസ് മാത്രമാണ് കോർപറേഷൻ കെഎഫ്എയിൽ നിന്ന് ഈടാക്കിയത്.
കെഎഫ്എ സൂപ്പർക്രോസ് റേസിങ് ലീഗ് സംഘാടകർ മുൻകൂറായി 25 ലക്ഷം രൂപ കെട്ടിവച്ചിട്ടുണ്ട്. സംഭവത്തിൽ ക്രമക്കേട് നടന്നതായി പറയുന്നത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണ്.
പ്രതിപക്ഷ കൗൺസിലർമാരും ചേർന്നാണ് അന്ന് തീരുമാനമെടുത്തത്.
കോർപറേഷൻ എൻജിനീയറിങ് വിഭാഗം പരിശോധിക്കുന്നുണ്ട്. 12 ന് വീണ്ടും നേരിട്ടു എത്തി പരിശോധിക്കും. നിലവിൽ പുല്ല് പരിപാലിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ നടപടിയെടുക്കും.
തുടർന്നും ഇത്തരം പരിപാടികൾക്കായി അനുമതി ആവശ്യപ്പെടുമ്പോൾ കൗൺസിൽ ഗൗരവമായി പരിശോധിച്ച് തീരുമാനം എടുക്കുമെന്ന് മേയർ പറഞ്ഞു. ഡപ്യൂട്ടി മേയർ എസ്.ജയശ്രീ, കോർപറേഷൻ ജോയിന്റ് സെക്രട്ടറി പി.സോമശേഖരൻ, സൂപ്രണ്ടിങ് എൻജിനീയർ കെ.എൻ.ബിജോയ് എന്നിവരും മേയർക്കൊപ്പം എത്തിയിരുന്നു.
ഫുട്ബോൾ കളിച്ച് പ്രതിഷേധം
കോഴിക്കോട്∙ കോർപറേഷൻ സ്റ്റേഡിയത്തിലെ പുൽത്തകിടി നശിപ്പിച്ചതിനെതിരെ കോർപറേഷൻ ഓഫിസിനു മുൻപിൽ ഫുട്ബോൾ പ്രേമികൾ ഫുട്ബോൾ കളിച്ച് പ്രതിഷേധിച്ചു.
കഴിഞ്ഞ ആഴ്ച കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ക്രോസ് റേസിങ് ലീഗിനു ശേഷം സ്റ്റേഡിയത്തിലെ പുൽത്തകിടി പൂർണമായി നശിച്ചെന്നാരോപിച്ചാണ് ഫുട്ബോളിനെ സ്നേഹിക്കുന്നവരും കളിക്കാരും ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം കോർപറേഷൻ യുഡിഎഫ് കൗൺസിൽ പാർട്ടി ലീഡർ എസ്.വി.മുഹമ്മദ് ഷമീൽ ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ സ്റ്റേഡിയം സൂപ്പർ ക്രോസ് റേസിങ്ങിനു പിന്നിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും ഇതേ കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കോർപറേഷൻ കൗൺസിലർ സഫറി വെള്ളയിൽ അധ്യക്ഷത വഹിച്ചു.
കൗൺസിലർ ടി.പി.എം.ജിഷാൻ, കമാൽ വരദൂർ, ഫൈസൽ പള്ളിക്കണ്ടി, കെ.ടി.ഗോകുൽദാസ്, ഇഫ്സുൽ റഹ്മാൻ, പി.എം.കൃഷ്ണ കുമാർ, ഗഫൂർ മാങ്കാവ്, അഷ്റഫ് ഊട്ടി എന്നിവർ പ്രസംഗിച്ചു.
പരിപാലനം എന്നും മോശം
കോഴിക്കോട്∙ കോർപറേഷന്റെ കൈവശം സ്റ്റേഡിയമുണ്ടായിരുന്ന കാലത്തും മൈതാനത്തിന്റെ പരിപാലനം മോശം അവസ്ഥയിലായിരുന്നു. 16 വർഷം മുൻപ് സംസ്ഥാന സ്കൂൾ കലോത്സവത്തിനു പന്തലിടാൻ മൈതാനം വിട്ടുനൽകിയത് അക്കാലത്ത് വിവാദമായിരുന്നു. സ്റ്റേഡിയത്തിന്റെ ഗാലറി പുനർനിർമിക്കാനിരിക്കെ അക്കാരണം പറഞ്ഞാണ് പന്തലിടാൻ സ്റ്റേഡിയം നൽകിയത്.
ബോളിവുഡ് ഗായകൻ ഷാൻ അടക്കമുള്ളവരുടെ സംഗീതപരിപാടികൾക്കും അക്കാലത്ത് മൈതാനം വിട്ടുനൽകിയിരുന്നു.
കോർപറേഷൻ സ്റ്റേഡിയം ഫുട്ബോളിനു മാത്രമുള്ളതല്ലെന്നും മറ്റു പരിപാടികൾക്കു നൽകണമെന്നും പലരും ആവശ്യം ഉന്നയിക്കാറുണ്ട്. എന്നാൽ മലബാറിൽ ഫുട്ബോളിനുമാത്രമായി ഇത്രയും കാണികളെ ഉൾക്കൊള്ളാനാവുന്ന വലിയ മറ്റൊരു സ്റ്റേഡിയമില്ല.
നിലവിൽ കേരള ഫുട്ബോൾ അസോസിയേഷന്റെ കൈവശമാണ് സ്റ്റേഡിയം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

