എലത്തൂർ ∙ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാലക്കാട്ടു നിന്ന് ജില്ലയിൽ എത്തിയപ്പോൾ ഷാഫി പറമ്പിൽ വിരുന്നുകാരനായിരുന്നു. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്കു വേണ്ടി വോട്ടഭ്യർഥിച്ച് ഓടിയെത്തുമ്പോൾ ഷാഫി പറമ്പിൽ വീട്ടുകാരനായി മാറി.
ഒരു വർഷം മുൻപു ഷാഫിക്കു വേണ്ടി കയ്യും മെയ്യും മറന്ന് വോട്ടുപിടിക്കാനിറങ്ങിയ പ്രവർത്തകർ പലരും തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാണ്. രാത്രി ഏറെ വൈകിയും അവർക്കു വേണ്ടി വോട്ട് അഭ്യർഥനകളുമായി ഷാഫി പറമ്പിൽ ഇന്നലെ ജില്ലയിലെ പര്യടനത്തിൽ നിറഞ്ഞു നിന്നു.
രാവിലെ മുതൽ ഉച്ചവരെ കുടുംബ സംഗമങ്ങൾ, വൈകിട്ട് 5 മുതൽ പൊതുയോഗങ്ങൾ… അങ്ങനെയായിരുന്നു പ്രചാരണ ഷെഡ്യൂൾ.
എന്നാൽ കുടുംബ സംഗമങ്ങളിൽ പോലും വൻ ജനപങ്കാളിത്തമായതോടെ അവ കൺവൻഷനുകളായി മാറി. വൈകിട്ട് 3.30ന് എലത്തൂരിൽ നടത്താനിരുന്ന കുടുംബസംഗമത്തിന് ഷാഫി എത്തുന്നത് രാത്രി 7ന്.
വൈകിട്ട് 5.30ന് പങ്കെടുക്കാനുള്ള പരിപാടിക്കായി പൂളക്കടവ് ബസാറിൽ എത്തിയത് രാത്രി 9ന്. എന്നിട്ടും രാത്രി വൈകിയും സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെ പേർ കാത്തുനിന്നിരുന്നു.
ശബരിമലയിൽ പോലും കടന്ന് കളവ് നടത്തിയ സിപിഎമ്മിനെ ജനം പാഠം പഠിപ്പിക്കും.
പിണറായി വിജയൻ എന്ന ഒറ്റ വ്യക്തിയിലേക്ക് കേരളത്തിലെ ഇടതുഭരണം ചുരുങ്ങി. ഇത്തവണ യുഡിഎഫ് അനുഭാവികളുടെയും നിഷ്പക്ഷരുടെയും വോട്ട് മാത്രമല്ല, യഥാർഥ സഖാക്കളുടെയും വോട്ട് യുഡിഎഫിനു ലഭിക്കുമെന്നു ഷാഫി പറമ്പിൽ പറഞ്ഞു. എസ്ഐആറിലൂടെ ആർഎസ്എസ്–ബിജെപി നടപ്പാക്കാനൊരുങ്ങുന്ന വർഗീയ അജൻഡകളെ തിരിച്ചറിയണമെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു.
ചെറുപ്പക്കാർ ആഗ്രഹിക്കുന്നതു പോലെ കോഴിക്കോട് നഗരത്തിൽ ഒരു മാറ്റം വേണം.
ഈ മാറ്റത്തിനായി ഓരോ വോട്ടറും സ്ഥാനാർഥിയെ പോലെ തന്നെ പ്രവർത്തിക്കണമെന്നും ഷാഫി പറഞ്ഞു. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, തിക്കോടി, കോട്ടൂർ, നടുവണ്ണൂർ, എലത്തൂർ, പുതിയങ്ങാടി, മലാപ്പറമ്പ്, വെള്ളിമാടുകുന്ന്, പൊറ്റമ്മൽ, അരീക്കാട്, അരക്കിണർ, മീഞ്ചന്ത, പയ്യാനക്കൽ, മുഖദാർ, തോപ്പയിൽ എന്നിവിടങ്ങളിൽ സമീപ വാർഡുകളിലെ യുഡിഎഫ് സ്ഥാനാർഥികൾക്കു വേണ്ടി ഷാഫി പറമ്പിൽ പ്രചാരണം നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

