കോഴിക്കോട് ∙ ഗാസയ്ക്കെതിരെ യുദ്ധം ചെയ്യുന്ന ഇസ്രയേലിനെ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ് നഗരത്തിൽ നടത്തിയ ഗാസ റാലിയിൽ ആയിരങ്ങൾ അണിനിരന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ പുറത്താക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ അണിനിരന്നവർ ആവശ്യപ്പെട്ടു.
ക്രിസ്ത്യൻ കോളജ് ജംക്ഷനിൽ നിന്നാരംഭിച്ച റാലി ബാങ്ക് റോഡ്, സിഎച്ച് മേൽപാലം വഴി ബീച്ച് റോഡിലെത്തി ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ സമാപിച്ചു. റാലി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.
കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു.
റാലിയിൽ അണിനിരന്നവർ ഇസ്രയേൽ ഉൽപന്നങ്ങൾ കത്തിച്ചു പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം.ജിഷാൻ ഉദ്ഘാടനം ചെയ്തു.
ബീച്ചിൽ നടന്ന സമാപന പരിപാടിയിൽ മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ എൻ.സി.അബൂബക്കർ, സി.പി.എ.അസീസ്, ഒ.പി.നസീർ എന്നിവർ പ്രസംഗിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ ഭാരവാഹികളായ ആഷിക്ക് ചെലവൂർ, സാജിദ് നടുവണ്ണൂർ, സംസ്ഥാന ഭാരവാഹികളായ ഫാത്തിമ തഹ്ലിയ, ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ, ട്രഷറർ കെ.എം.എ റഷീദ്, സീനിയർ വൈസ് പ്രസിഡന്റ് സി.ജാഫർ സാദിഖ്, സംസ്ഥാന സമിതി അംഗം എ.ഷിജിത്ത് ഖാൻ, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ റാലിക്കു നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]