അധ്യാപക ഒഴിവ്
കിണാശ്ശേരി∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ എംആർആർ ടിവി, സിഎസ് എന്നീ വിഷയങ്ങളിൽ വൊക്കേഷനൽ ടീച്ചർ താൽക്കാലിക ഒഴിവിലേക്ക് 6നു രാവിലെ 11ന് അഭിമുഖം.
ഫോൺ: 0495 2331480, 9495967041.
ക്ലാർക്ക് ഒഴിവ്
കൊടുവള്ളി∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ക്ലാർക്കിന്റെ ഒഴിവുണ്ട്.
അഭിമുഖം നാളെ രാവിലെ 11ന്. വൈദ്യുതി മുടക്കം ഇന്ന്
കോഴിക്കോട് ∙ ഇന്നു പകൽ 9 –1 : കൂമ്പാറ പരിധിയിൽ പൈക്കാടൻ മല, തോട്ടക്കാട്, പന്നിപ്പടി എന്നിവിടങ്ങളിൽ.
നാളെ
∙ നാളെ പകൽ 9 – 12: കുന്നമംഗലം പരിധിയിൽ ചൂലാംവയൽ, ഉണ്ടോടിക്കടവ്, പതിമംഗലം, മേലേ പതിമംഗലം, ആമ്പ്രമ്മൽ ട്രാൻസ്ഫോമർ പരിധിയിൽ. ∙ 8 – 5: മേപ്പയൂർ പരിധിയിൽ മഞ്ഞക്കുളം ടൗൺ മുതൽ പാക്കനാർപുരം വരെ.
∙ 9 – 3: ഓമശ്ശേരി പരിധിയിൽ ഓമശ്ശേരി ബസ് സ്റ്റാൻഡും പരിസര പ്രദേശങ്ങളും. കോൺഗ്രസ് പദയാത്ര ഇന്നു മുതൽ
ചക്കിട്ടപാറ ∙ കഴിഞ്ഞ 20 വർഷത്തെ എൽഡിഎഫ് ദുർഭരണവും അശാസ്ത്രീയ വാർഡ് വിഭജനവും ആരോപിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന 3 ദിവസത്തെ പദയാത്ര കുറ്റവിചാരണ യാത്ര ഇന്ന് 2ന് പൂഴിത്തോട്ടിൽ ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും.
പന്നിക്കോട്ടൂരിൽ സമാപന സമ്മേളനം ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9ന് കൂവപ്പൊയിലിൽ ഡിസിസി സെക്രട്ടറി പി.വാസു ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 6.30ന് ചക്കിട്ടപാറയിൽ സമാപിക്കും. സമാപന സമ്മേളനം ടി.സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും.ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2ന് ഉദയനഗറിൽ നിന്നും ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്യും.
6.30ന് മുതുകാട് ടൗണിൽ സമാപിക്കും. ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]