പന്തീരാങ്കാവ് ∙ സംസ്ഥാനത്തെ മറ്റു പഞ്ചായത്തുകൾക്ക് പെരുമണ്ണ പഞ്ചായത്ത് മാതൃകയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അഭിനന്ദനാർഹമായ പദ്ധതികൾ പഞ്ചായത്ത് നടപ്പാക്കിയെന്നും ഇപ്പോൾ പഞ്ചായത്തിന് സ്വന്തമായി ബസ് സർവീസും ആരംഭിക്കാനായെന്നും മന്ത്രി പറഞ്ഞു. നവീകരിച്ച പെരുമണ്ണ പഞ്ചായത്ത് കാര്യാലയവും നിർമാണ പദ്ധതികളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതി ദാരിദ്യ മുക്ത പഞ്ചായത്തായും പെരുമണ്ണയെ പ്രഖ്യാപിച്ചു. പി.ടി.എ.റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത്, കെ.ഇ.മുഹമ്മദ് ഫസൽ, അർ.ഷിജിത്ത് കെ.അജിത എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]