കോഴിക്കോട് ∙ സാമൂഹിക പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്ന നാടകങ്ങളായ തങ്കനാട്ടവും എസ്കേപ്പും ആസ്വാദകർക്ക് മുന്നിലെത്തിച്ച് മാവേലിക്കസ് 2025. ടൗൺഹാളിലെ വേദിയിൽ നിറഞ്ഞ സദസ്സിന് മുന്നിലാണ് നാടകങ്ങൾ അരങ്ങേറിയത്.
കീഴാളരുടെ വിമർശന ശബ്ദങ്ങൾ ഉയർന്നുവന്നതു മുതൽ ആവിഷ്കാരങ്ങളും ആട്ടക്കാരും വേട്ടയ്ക്കിരയാകുന്നതിന്റെ ചരിത്രം കൂടിയാണ് തങ്കനാട്ടം പറഞ്ഞുവയ്ക്കുന്നത്.
ഗിരീഷ് കളത്തിലാണ് രചനയും സംവിധാനവും നിർവഹിച്ചത്. നന്മ പെരുമണ്ണയാണ് നാടകം അരങ്ങിലെത്തിച്ചത്.
പ്രദീപ് ഗോപാൽ, മധു പന്തീരങ്കാവ്, ഗിരീഷ് ഇല്ലത്ത്താഴം, ഉഷ ചന്ദ്രബാബു, അപർണ വിനോദ്, സുഭാഷ്, രാജൻ മുണ്ടുപാലം, അജയൻ, സത്യൻ മേഖ, പി.പി.രാമകൃഷ്ണൻ, എം.കെ.പ്രവീൺ, കെ.പി.രതീഷ് ബാബു, സുധിഷ് കരുവാൽ, വി.കെ.രമേശ്, പർവീസ് അലി കെഎംസി തുടങ്ങിയവരാണ് അരങ്ങിൽ. വിനോദ് നിസരി, കെ.എം.സി.പെരുമണ്ണ, അരുൺ, സത്യൻമേഖ, സുനീഷ് പെരുവയൽ, സുധാകരൻ, അജയൻ, രമേഷ് വെൺമയത്ത് തുടങ്ങിയവർ പിന്നണിയിൽ അണിനിരക്കുന്നു.
കേരളത്തിന്റെ പല ഭാഗങ്ങളിലായുള്ള മുപ്പതോളം യുവാക്കളെ അണിനിരത്തിയാണ് കതിർ തിയറ്റർ കലക്റ്റീവ് ‘എസ്കേപ്പ്’ എന്ന നാടകമൊരുക്കിയത്.
ഭൂരിഭാഗം പേരും കോളജ് വിദ്യാർഥികളാണ്. മറ്റു രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ കുടിയേറ്റവും അവർ പൊതുയിടങ്ങളിൽനിന്ന് മാറിനിൽക്കേണ്ടിവരുന്ന സാഹചര്യങ്ങളുമാണ് നാടകത്തിലുള്ളത്.
നാടുവിട്ട് പോവാൻ ആഗ്രഹിക്കുന്നവർക്ക് ഭാവിയിൽ രാജ്യത്ത് സംഭവിച്ചേക്കാവുന്ന ഭീകരാവസ്ഥകൾകൂടി ഇത് വരച്ചുകാട്ടുന്നു. യുവ നാടക പ്രവർത്തകനായ ഛന്ദസാണ് രചനയും ഡിസൈനും സംവിധാനവും നിർവഹിച്ചത്.
ജി.എസ്.അനന്തകൃഷ്ണനാണ് ആർട്ട്. പ്രകാശ വിതാനം സനോജ് മാമോയുടേതാണ്.
എം.എം.അലോക് പ്രോപ്പർട്ടിയും കൃഷ്ണദേവ് സംഗീതവും നിർവഹിച്ചിരിക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]