
കൂരാച്ചുണ്ട് ∙ കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രവും വൈദ്യുതി ഉൽപാദന കേന്ദ്രവും സ്ഥിതി ചെയ്യുന്ന കക്കയം മേഖലയിൽ കടുവയെ കണ്ടതോടെ ആശങ്കയേറി. ചൊവ്വാഴ്ച വൈകിട്ട് ഡാം സൈറ്റ് റോഡിൽ വാൽവ് ഹൗസിനടുത്ത് സിസിലി മുക്ക് ഭാഗത്താണ് വനംവകുപ്പ് വാച്ചർമാർ കടുവയെ കണ്ടത്.
മുൻപും പലതവണ ഈ ഭാഗത്ത് കെഎസ്ഇബി ജീവനക്കാർ ഉൾപ്പെടെ കടുവയെ നേരിൽക്കണ്ടിരുന്നു. സമീപത്തെ വനഭൂമിയിലേക്ക് കടുവ കയറിപ്പോയതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.
ഓണം സീസണായതിനാൽ ഡാം സൈറ്റ് മേഖല സന്ദർശിക്കാൻ ഒട്ടേറെ വിനോദസഞ്ചാരികൾ എത്താറുണ്ട്. മേഖലയിൽ കാവൽ ശക്തമാക്കി സഞ്ചാരികളുടെ സുരക്ഷ അധികൃതർ ഉറപ്പുവരുത്തണമെന്ന് ആവശ്യമുയരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]