നാദാപുരം ∙ ജനുവരിയിൽ ഉദ്ഘാടനം ലക്ഷ്യമാക്കി പണി തുടങ്ങിയ നാദാപുരം സ്മാർട് വില്ലേജ് ഓഫിസിന്റെ ഒന്നാം നിലയുടെ കോൺക്രീറ്റ് ഇന്നലെ തീരുമാനിച്ചെങ്കിലും മുടങ്ങി. കെട്ടിടത്തിനു സമീപത്തു കൂടിയുള്ള വൈദ്യുതി ലൈൻ ഓഫ് ചെയ്തു കിട്ടാത്തതിനാലാണ് കോൺക്രീറ്റിന് എത്തിയ 30ലേറെ തൊഴിലാളികൾ തിരിച്ചു പോകേണ്ടി വന്നത്.
ഇനി എന്ന് കോൺക്രീറ്റ് നടക്കുമെന്നു നിശ്ചയമില്ല. 50 ലക്ഷം രൂപ ചെലവിൽ തുടങ്ങിയ സ്മാർട് വില്ലേജ് ഓഫിസ് നിർമാണം ത്വരിത ഗതിയിൽ നടത്താൻ പണി ഏറ്റെടുത്തവരോട് കലക്ടർ അടക്കമുള്ളവർ നിർദേശിച്ചതാണ്.
നിർമിതി കേന്ദ്രയാണു കെട്ടിട
നിർമാണം ഏറ്റെടുത്തത്. ഈ സർക്കാരിന്റെ കാലത്തു തന്നെ ഉദ്ഘാടനം നടത്തുക എന്ന ലക്ഷ്യത്തോടെയാണു പണി ദ്രുതഗതിയിൽ തുടങ്ങിയത്.
റവന്യു വകുപ്പ് വക സ്ഥലത്തെ വൈദ്യുതി ലൈനിൽ കൂടി വൈദ്യുതിയുള്ളതിനാൽ കോൺക്രീറ്റ് നടത്തുന്നത് അപകടകരമാണ് എന്നതിനാലാണ് പണി നടത്തുന്നത് നിർത്തി വയ്ക്കേണ്ടി വന്നത്. ജില്ലാ കലക്ടർക്കു വേണ്ടി ഡപ്യൂട്ടി കലക്ടർ കെഎസ്ഇബിയോട് രേഖാമൂലം വൈദ്യുതി ലൈൻ ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]