ഫറോക്ക്∙ നഗരസഭയിൽ പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർ സൂക്ഷിക്കുക. നിങ്ങൾ ഇനി പിടിക്കപ്പെടും.
നഗരസഭയിലെ പ്രധാന കേന്ദ്രങ്ങളിൽ എല്ലാം സിസിടിവി നിരീക്ഷണ സംവിധാനം സ്ഥാപിച്ചു. നഗരത്തിന്റെ ശുചിത്വവും സൗന്ദര്യവും കാത്തുസൂക്ഷിക്കാനാണ് നഗരസഭ പുതിയ പദ്ധതി നടപ്പാക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലും തെരുവുകളിലും സിസിടിവി ക്യാമറകൾ മിഴി തുറന്നു.
ഇരുട്ടിന്റെ മറവിൽ പൊതുസ്ഥലങ്ങളിൽ അനിയന്ത്രിതമായി മാലിന്യം തള്ളുന്നതായി കണ്ടെത്തിയതോടെയാണ് സിസിടിവി സ്ഥാപിച്ചത്.
ആദ്യഘട്ടത്തിൽ വിവിധ സ്ഥലങ്ങളിലായി 20 ക്യാമറകളാണ് ഘടിപ്പിച്ചത്. നഗരസഭ കാര്യാലയത്തിൽ മോണിറ്ററിങ് സംവിധാനം ഒരുക്കി.
സിസിടിവി ക്യാമറകൾ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ നേരിട്ട് നഗരസഭാ നിയന്ത്രണ മുറിയിലേക്ക് എത്തിക്കും. പ്രത്യേക നിരീക്ഷണ സംഘം ദൃശ്യങ്ങൾ നിരന്തരം പരിശോധിക്കും.
മാലിന്യം തള്ളുന്നത് കണ്ടാൽ ഉടൻ നടപടി സ്വീകരിക്കാനാണ് തീരുമാനം. പിഴ ചുമത്തുക, നിയമ നടപടികൾ സ്വീകരിക്കുക, ആവർത്തിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുക തുടങ്ങിയ നടപടികളുണ്ടാകും.
നഗരത്തിന്റെ ശുചിത്വം നിലനിർത്താൻ സിസിടിവി സംവിധാനം ഗുണകരമാകുമെന്നും ശുചിത്വമാണ് വികസനത്തിന്റെ അടിസ്ഥാനം എന്നതിനാൽ പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക് ഇനി രക്ഷപ്പെടാനാകില്ലെന്നും നഗരസഭാധ്യക്ഷൻ എൻ.സി.അബ്ദുൽ റസാഖ് പറഞ്ഞു.
സിസിടിവി നിരീക്ഷണം ഏർപ്പെടുത്തിയതിനൊപ്പം വാതിൽപടി മാലിന്യ ശേഖരണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനും പൊതുജന ബോധവൽക്കരണ പ്രവർത്തനങ്ങൾ സജീവമാക്കാനും നഗരസഭ നടപടികൾ തുടങ്ങിയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]