കോഴിക്കോട്∙ ദേശീയപാതയിൽ തൊണ്ടയാട് ജംക്ഷനിൽ കിഴക്ക് ഭാഗത്തെ മലാപ്പറമ്പ് – തൊണ്ടയാട് സർവീസ് റോഡിന്റെ നിർമാണത്തിൽ പാകപ്പിഴ. തൊണ്ടയാട് രണ്ടാം മേൽപാലം നിർമിച്ചതോടെ കിഴക്ക് ഭാഗം സർവീസ് റോഡ് വഴി കണ്ടെയ്നർ ലോറികൾക്ക് മെഡിക്കൽ കോളജ് – നഗരം ഭാഗത്തേക്ക് യാത്ര ചെയ്യാൻ സൗകര്യമില്ല.
പാലത്തിൽ മുകൾ ഭാഗത്ത് വാഹനങ്ങൾ ഇടിക്കുന്ന സാഹചര്യം ഉണ്ടായതോടെ സർവീസ് റോഡ് വീതി കൂട്ടാൻ നേരത്തെ നിർമിച്ച 2 മീറ്റർ നടപ്പാതയും ഓടയും എൻഎച്ച്എഐ പൊളിച്ചു നീക്കി.
മലാപ്പറമ്പിൽ നിന്നു തൊണ്ടയാട് ജംക്ഷൻ വരെയുള്ള സർവീസ് റോഡിൽ കുടിൽതോട് മുതൽ തൊണ്ടയാട് ജംക്ഷൻ വരെയാണ് നിർമാണം കഴിഞ്ഞപ്പോൾ വീതി കുറഞ്ഞത്. നിലവിൽ സർവീസ് റോഡ് 7 മീറ്റർ വീതിയിലാണ് പലയിടത്തും നിർമിച്ചത്.
എന്നാൽ കുടിൽതോട് വിഷ്ണുക്ഷേത്രം ഫുട്പാത്ത് മുതൽ തൊണ്ടയാട് ജംക്ഷൻ വരെ 400 മീറ്റർ സർവീസ് റോഡ് 5 മീറ്റർ വീതിയിൽ മാത്രമാണ്. ഇതുവഴി കണ്ടെയ്നർ ലോറികൾ സർവീസ് നടത്തുമ്പോൾ മേൽപാലത്തിന്റെ ആദ്യ മൂന്ന് തൂണിലെ സ്പാൻ പിയർ ക്യാപിൽ ഇടിച്ചു വേണം യാത്ര ചെയ്യാൻ.
ഗതാഗതം ഇതു വഴി തുറന്നതോടെ പലയിടത്തും ലോറി ഇടിച്ചു കോൺക്രീറ്റ് അടർന്നു.
പാലം അപകടാവസ്ഥയിലാകുമെന്ന സ്ഥിതിയായി. പ്രശ്നം ഗുരുതരമായ സാഹചര്യത്തിൽ എൻഎച്ച്എഐ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
നിലവിൽ ഈ ഭാഗത്ത് സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായതാണ്. മാത്രമല്ല സർവീസ് റോഡും 2 മീറ്റർ നടപ്പാതയും ഓടയും പൂർത്തീകരിച്ചു ഇരുമ്പിന്റെ കൈപ്പിടിയും സ്ഥാപിച്ചു. എന്നാൽ കൂടുതൽ ഗതാഗത തിരക്കുള്ള ഈ ഭാഗത്ത് വീതി കുറഞ്ഞ സാഹചര്യത്തിലാണ് നിലവിലെ ഓടയും നടപ്പാതയും പൊളിച്ചു റോഡിനു മുകൾ ഭാഗത്തിനു സമാന്തരമായി ഓട
നിർമിക്കാനാണ് പദ്ധതി. ഇതിനായി ഇന്നലെയും കഴിഞ്ഞ ദിവസവുമായി നടപ്പാത പൂർണമായും പൊളിച്ചുനീക്കി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]