ദേശീയ ആരോഗ്യ ദൗത്യത്തിൽ ഒഴിവുകൾ
കോഴിക്കോട്∙ ദേശീയ ആരോഗ്യ ദൗത്യത്തിൽ പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ്, എംഎൽഎസ്പി, സീനിയർ ട്രീറ്റ്മെന്റ് സൂപ്പർവൈസർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സ്പെഷൽ എജ്യുക്കേറ്റർ, ഡെവലപ്മെന്റ് തെറപ്പിസ്റ്റ് തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. www.arogyakeralam.gov.in.
9ന് 5 മണിക്കകം അപേക്ഷിക്കണം. 0495 2374990.
കെൽട്രോണിൽ ഡിപ്ലോമ പ്രവേശനം
കോഴിക്കോട്∙ കെൽട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററിൽ പ്രഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഡിസിഎ എന്നീ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: 9605689090.
പാരമ്പര്യേതര ട്രസ്റ്റി
വടകര ∙ താലൂക്ക് കുന്നുമ്മൽ വട്ടോളി ശിവക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ പരിസരവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
20ന് വൈകിട്ട് അഞ്ചിനകം തലശ്ശേരി അസി. കമ്മിഷണറുടെ ഓഫിസിൽ ലഭിക്കണം.
www.malabar devaswom.kerala.gov.in, 0495 2321818. മെഡിക്കൽ ക്യാംപ് ഇന്ന്
കുറ്റ്യാടി ∙ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും കെഎംസിടി മെഡിക്കൽ കോളജും അറ്റെറ ലബോറട്ടറി ഫാർമസിയും ചേർന്നു നടത്തുന്ന മെഗാ മെഡിക്കൽ ക്യാംപ് ഇന്ന് 10നു വടയം എൽപി സ്കൂളിൽ നടക്കും.
പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്യും.
എംസിഎ, എംഎസ്ഡബ്ല്യു സീറ്റ് ഒഴിവ്
കോഴിക്കോട്∙ പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി റീജനൽ സെന്ററിലെ ഒന്നാം സെമസ്റ്റർ എംസിഎ, എംഎസ്ഡബ്ല്യു കോഴ്സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് 8 ന് രാവിലെ 10ന് ഹാജരായി പ്രവേശനം നേടാം. 8594039556, 9656913319
സ്പെഷൽ ട്രെയിനുകൾ നീട്ടി
കോഴിക്കോട്∙ കണ്ണൂർ, പാലക്കാട് അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾ ഡിസംബർ 31 വരെ നീട്ടി.
ഈമാസം 15 വരെയാണ് ഈ ട്രെയിനുകൾ ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഒക്ടോബർ 22 നു ശേഷമുള്ള ഈ ട്രെയിനുകളുടെ ജില്ലയിലെ സമയക്രമം ഇങ്ങനെ : കണ്ണൂർ – കോഴിക്കോട് 06032 നമ്പർ ട്രെയിൻ: വടകര രാവിലെ 8.20, പയ്യോളി 8.28, കൊയിലാണ്ടി 8.49, കോഴിക്കോട് 9.35.
കോഴിക്കോട് – പാലക്കാട് 06071: കോഴിക്കോട് രാവിലെ 10.10, ഫറോക്ക് 10.25.
കൂടിക്കാഴ്ച 10ന്
രാമനാട്ടുകര ∙ ഗവ. മാതൃകാ ഹോമിയോ ഡിസ്പെൻസറിയിൽ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കറുടെ ഒഴിവ്.
കൂടിക്കാഴ്ച 10ന് രാവിലെ 11ന് നഗരസഭാ ഓഫിസിൽ. 0495 2440520 പാലട
പ്രഥമൻ വിതരണം
തലക്കുളത്തൂർ∙ പാലോറ ശിവക്ഷേത്രത്തിൽ തിരുവോണ നാളിൽ പാലട പ്രഥമൻ വിതരണം നടത്തും.
ക്ഷേത്ര നവീകരണത്തിന്റെ ഫണ്ട് സ്വരൂപിക്കലിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. രാവിലെ 7 മുതൽ വിതരണം ആരംഭിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]