
മേപ്പാടി ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾ ദുരന്തത്തിൽ മരണം കവർന്നെടുത്തെങ്കിലും ജീവൻ തുടിക്കുന്ന ചിത്രമായി വിഷ്ണു സുദേവ് പ്രിയ സുഹൃത്ത് എൻ.വിഷ്ണുവിനൊപ്പമുണ്ട്. അവന്റെ ഓർമകൾക്കു മരണമില്ലെന്നു പറയാതെ പറയുകയാണ് എൻ.വിഷ്ണുവിന്റെ ചിത്രങ്ങൾ. ചൂരൽമല സ്വദേശിയായ വിഷ്ണുവിന്റെ മേപ്പാടി ടൗണിലുള്ള സ്ഥാപനമായ പെൻസിൽ പോയിന്റിലാണ് വിഷ്ണു സുദേവിന്റെ രേഖാചിത്രമുള്ളത്. ദുരന്തത്തിൽ വിഷ്ണുവിനു സ്വന്തം വീടു നഷ്ടപ്പെട്ടു.
ഉറ്റ സുഹൃത്ത് വിഷ്ണു സുദേവനും ഈ ലോകത്തോടു വിടചൊല്ലി. ചിത്രങ്ങൾ വരയ്ക്കാനും വിഷ്ണു സുദേവ് ഒപ്പം കൂടുമായിരുന്നെന്നു വിഷ്ണു പറയുന്നു.
യുട്യൂബ് നോക്കി പോർട്രെയ്റ്റ് ചിത്രങ്ങൾ വരച്ചു പരിശീലിച്ചു തുടങ്ങിയ വിഷ്ണു പതിയെ സുഹൃത്തുക്കളുടെയും മറ്റും ചിത്രങ്ങൾ വരച്ചുകൊടുത്താണ് ഈ മേഖലയിൽ ശ്രദ്ധേയനായത്.
ഇപ്പോൾ ആളുകൾ ആവശ്യപ്പെടുന്ന ചിത്രങ്ങൾ വരച്ചുകൊടുക്കാറുണ്ട്. മീനങ്ങാടി സെന്റ് മേരീസ് കോളജിൽ നിന്ന് ബിരുദം നേടി ഡിസൈനിങ് പഠനത്തിനു ശേഷം ഇപ്പോൾ മുഴുവൻ സമയവും പെൻസിൽ ഉപയോഗിച്ചുള്ള ചിത്രരചനയിലാണ്. ഉരുൾ ദുരന്തത്തിനു ശേഷം അച്ഛൻ മഹേഷ്, അമ്മ സുജാത, സഹോദരങ്ങളായ വിജയ്, വിനയ് എന്നിവരോടൊപ്പം മേപ്പാടി കുന്ദംമംഗലംകുന്ന് വയലിലെ വാടകവീട്ടിലാണു വിഷ്ണു താമസിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]