
വടകര∙ ശനിയാഴ്ച ബിഎംഎസ് നടത്തിയ ബസ് സമരത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പുതിയ ബസ് സ്റ്റാൻഡിൽ ബസുകൾ തടഞ്ഞതിനെ തുടർന്ന് കോഴിക്കോട് -കണ്ണൂർ റൂട്ടിൽ ബസ് ഓട്ടം നിലച്ചു. ഇന്ന് രാവിലെ 7.20 നാണ് ശനിയാഴ്ച സമരത്തിൽ പങ്കെടുത്ത ബസുകൾ തടയുമെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ എത്തിയത്.
ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ബസ് ഓടിക്കില്ലെന്ന് ബസുകാർ പ്രഖ്യാപിച്ചു.
ഇതോടെ സ്റ്റാൻഡും പരിസരവും സംഘർഷാവസ്ഥയിലായി. 3 ദിവസത്തെ ബസ് സമരം ഒത്തു തീർപ്പായ സാഹചര്യത്തിൽ ബസുകൾ തടയുകയും ഇതിന്റെ പേരിൽ ബസ്സോട്ടം നിർത്തുകയും ചെയ്തതിൽ യാത്രക്കാർ പ്രതിഷേധിച്ചു.
സ്ഥലത്തുണ്ടായിരുന്ന ഡിവൈഎഫ്ഐ നേതാക്കളോടും ബസ് ജീവനക്കാരോടും യാത്രക്കാർ തട്ടിക്കയറി. യാത്രക്കാരുടെ വാക്കേറ്റം പലപ്പോഴും കയ്യാങ്കളിയുടെ വക്കിലെത്തി.
പൊലീസ് ഇടപെട്ടാണ് ഇവരെ ശാന്തരാക്കിയത്. ഇന്ന് വിവിധ പരീക്ഷകൾക്ക് പോകേണ്ടവരാണ് പ്രതിഷേധത്തിനും ബസ് സമരത്തിനും ഇടയിൽ ഏറെ കുഴങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]