
കർഷകരെ ആദരിക്കൽ:അപേക്ഷ നൽകണം;
കുന്നുമ്മൽ∙ പഞ്ചായത്ത് ചിങ്ങം 1 കർഷക ദിനാചാരണത്തിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിൽ മികച്ച കർഷകരെ ആദരിക്കുന്നു. മികച്ച മുതിർന്ന കർഷകൻ, കർഷക, വനിതാ കർഷക, എസ്സി, എസ്ടി വിഭാഗത്തിൽ പെട്ട
കർഷകൻ, കർഷക, വിദ്യാർഥി കർഷകൻ, ജൈവ കൃഷി അവലംബിക്കുന്നവർ, മികച്ച കർഷക തൊഴിലാളി, മികച്ച ക്ഷീരകർഷകൻ/ കർഷക എന്നീ വിഭാഗങ്ങളിൽ നേരിട്ട് കൃഷിഭവനിലോ, കാർഷിക വികസന സമിതി അംഗങ്ങൾ, വാർഡ് മെംബർമാർ എന്നിവർ മുഖാന്തിരമോ അപേക്ഷിക്കാം. അപേക്ഷകൾ 6ന് മുൻപ് നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
മോഡൽ പോളിസ്പോട്ട് അഡ്മിഷൻ
വടകര∙ മോഡൽ പോളിടെക്നിക് കോളജിൽ ഒന്നാം വർഷ ഡിപ്ലോമ കോഴ്സിൽ സ്പോട്ട് അഡ്മിഷൻ 7 നും ലാറ്ററൽ എൻട്രി സ്പോർട്ട് അഡ്മിഷൻ 14 വരെയും നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
എൽപിഎസ്ടി ഒഴിവ്
വടകര∙ അഴിയൂർ ജിജെബി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ 2 ഒഴിവുണ്ട്.
കൂടിക്കാഴ്ച നാളെ 11 ന് നടക്കും.
സീറ്റൊഴിവ്
നാദാപുരം∙ ഗവ. കോളജിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് എംഎ ഇംഗ്ലിഷിൽ എസ്സി 3, എസ്ടി- 1 എന്നീ സീറ്റുകളിൽ ഒഴിവുണ്ട്.
8ന് 3നകം കോളജിൽ ഹാജരാകണം. പുളായവ് നാഷനൽ കോളജിൽ എംഎ ഇംഗ്ലിഷ്, എം കോം കോഴ്സുകളിൽ ഇടിബി, എസ്സി, എസ്ടി സീറ്റുകളിലും ഏതാനും മെരിറ്റ്, മാനേജ്മെന്റ് സീറ്റുകളിലും ഒഴിവുണ്ട്.9562991077.
വളയം ∙ ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രിഷ്യൻ വനിതാ സംവരണ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.
നാളെ രാവിലെ 10 ന് നേരിട്ട് അപേക്ഷ നൽകണം. 447541729.
കൊതുക് നശീകരണത്തിന് ജീവനക്കാരെ നിയമിക്കുന്നു
കോഴിക്കോട് ∙ ആരോഗ്യ വകുപ്പിനു കീഴിൽ നഗര പ്രദേശങ്ങളിൽ കൊതുകു നശീകരണത്തിനു ദിവസ വേതനാടിസ്ഥാനത്തിൽ 30 ദിവസത്തേക്കു 109 കണ്ടിൻജൻസി ജീവനക്കാരെ നിയമിക്കുന്നു.
അഭിമുഖം 5ന് രാവിലെ 9.30ന് മലാപ്പറമ്പ് ആരോഗ്യ കുടുംബ ക്ഷേമ പരിശീലന കേന്ദ്രത്തിൽ.
വോളിബോൾ ചാംപ്യൻഷിപ്
വടകര∙ ജില്ല സ്പോർട്സ് കൗൺസിൽ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി നടത്തുന്ന ജില്ല സബ് ജൂനിയർ വോളിബോൾ ചാംപ്യൻഷിപ് 9, 10 തീയതികളിൽ വോളി ഫ്രൻഡ്സ് പയിമ്പ്രയിൽ നടക്കും. ആൺകുട്ടികളുടെ മത്സരം 9 നും പെൺകുട്ടികളുടെ മത്സരം 10 നും.
റജിസ്റ്റർ ചെയ്ത ക്ലബ്ബുകൾ രാവിലെ 6 ന് റിപ്പോർട്ട് ചെയ്യണം.
ജില്ലാതല ക്വിസ് 15 ന്
വടകര∙ ജവാഹർ നവോദയ വിദ്യാലയം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ജില്ലാതല ക്വിസ് മത്സരം നടത്തും. 15 ന് നവോദയ വിദ്യാലയത്തിൽ നടത്തുന്ന മത്സരത്തിൽ ഒരു വിദ്യാലയത്തിൽ നിന്നു 2 പേർ അടങ്ങുന്ന ടീമിന് പങ്കെടുക്കാം.
ഇന്ത്യൻ സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയുടെ പുരോഗതി എന്നിവയാണ് വിഷയം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് 3000, 2000, 1000 രൂപ കാഷ് പ്രൈസ് നൽകും. 10 ന് മുൻപ് റജിസ്റ്റർ ചെയ്യണം.
7907897544.
വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട് ∙ നാളെ പകൽ 8.30– 3 വരെ കോടഞ്ചേരി തെയ്യപ്പാറ ടൗൺ, പടുപുറം, കുരിശിങ്കൽ, തെയ്യപ്പാറ സടക്ക്, ഫാം എക്സൊ, ക്ലാഡിസ്. ∙ 8– 5 വരെ തലയാട്, ചീടിക്കുഴി, താഴെ തലയാട്, തലയാട് റേഷൻ ഷോപ്പ്, ഒറങ്കോകുന്ന്, ദാറുൽ റഹുമാ, പടിക്കൽ വയൽ, തൂവക്കടവ്, എകരൂൽ ടെലിഫോൺ എക്സ്ചേഞ്ച്, ഉക്കുറ്റിപ്പാറ, പനയംകണ്ടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]