
ചേവായൂർ പ്രസന്റേഷൻ സ്കൂളിൽ ഇലക്ട്രോണിക് ബാലറ്റിൽ വോട്ടെടുപ്പ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ ചേവായൂർ പ്രസന്റേഷൻ സ്കൂളിൽ പൊതുതിരഞ്ഞെടുപ്പുകളുടെ മാതൃകയിൽ ഇലക്ട്രോണിക് ബാലറ്റ് ഉപയോഗിച്ച് വോട്ടിങ് നടത്തി വിദ്യാർഥി പ്രതിനിധികളെ തിരഞ്ഞെടുത്തു. സ്കൂളിലെ ഐടി, റോബട്ടിക് വിഭാഗങ്ങൾ ചേർന്നാണ് വോട്ടിങ് യന്ത്രങ്ങൾ തയാറാക്കിയത്. 560 കുട്ടികൾ തിരഞ്ഞെടുപ്പിൽ സമ്മതിദാനം രേഖപ്പെടുത്തി.
ഹെഡ് ബോയ്, ഹെഡ് ഗേൾ , കൗൺസിൽ അംഗങ്ങൾ, സ്കോഡ് ക്യാപ്റ്റൻ തുടങ്ങി 8 കാറ്റഗറിയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇതിനായി 5 വോട്ടിങ് മെഷീനുകൾ നിർമിച്ചു ക്രമീകരിച്ചു. ആർഡിനോ മൈക്രോ കൺട്രോൾ സംവിധാനം ഉപയോഗിച്ചാണ് വോട്ടിങ് യന്ത്രം തയാറാക്കിയത്. പ്രിൻസിപ്പൽ സിസ്റ്റർ ലീന, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഷൈമ തുടങ്ങിയവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.