
വടകരയിൽ ബസ് സ്റ്റാൻഡിലെ സീലിങ് അടർന്നുവീണു; ഇനിയുമുണ്ട് മുനയും മൂർച്ചയുമുള്ള പാളികൾ
വടകര ∙ പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ കോൺക്രീറ്റ് സീലിങ് അടർന്നു വീണത് ഭീതി പരത്തി. ഗോവണിയുടെ മുകളിലുള്ള സീലിങ്ങാണ് വലിയ പാളികളായി അടർന്നുവീണത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള ഖാദി ഷോറൂം ജീവനക്കാർ താഴെയുള്ള ഗ്രിൽസ് തുറന്ന് അകത്ത് കയറുന്നതിനു തൊട്ടു മുൻപാണ് സംഭവം.
ഇതിനോടു ചേർന്ന ഭാഗവും വീഴാൻ പാകത്തിലാണ്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ ഖാദി ഷോറൂമിന് പുറമേ അടച്ചിട്ട
മറ്റൊരു മുറി കൂടിയുണ്ട്. ഈ മുറികളുടെ സീലിങ് പലപ്പോഴായി അടർന്നു വീണിട്ടുണ്ട്.
ഒന്നാം നിലയ്ക്കു മുകളിൽ ചോർച്ച തടയാൻ തകിട് ഷീറ്റ് അടിച്ചിട്ടുണ്ട്. എന്നിട്ടും സീലിങ് തകർച്ചയ്ക്ക് കുറവില്ല.1979ൽ പുതുക്കി പണിത കെട്ടിടമാണിത്.
അതിനു ശേഷം അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കെട്ടിടത്തിന്റെ പല ഭാഗവും തകർച്ചാ ഭീഷണിയിലാണ്.
തൊട്ടടുത്തുള്ള പൊലീസ് എയ്ഡ് പോസ്റ്റ് കെട്ടിടവും ബസ് സ്റ്റാൻഡിന്റെ തൂണുകളും തകർന്ന നിലയിലാണ്. ഈ കെട്ടിടങ്ങളുടെ ദുരവസ്ഥയെപ്പറ്റി മലയാള മനോരമ വാർത്ത നൽകിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]