
മരണം നടന്നെന്ന് ഫെയ്സ്ബുക് പോസ്റ്റിൽ ടി.സിദ്ദീഖ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ മെഡിക്കൽ കോളജിൽ ഷോർട്ട് സർക്കീറ്റ് അപകടത്തിൽ തന്റെ മണ്ഡലത്തിലെ സ്ത്രീ മരിച്ചതായി ടി.സിദ്ദീഖ് എംഎൽഎയുടെ ഫേസ്ബുക് പോസ്റ്റ്.മേപ്പാടിയിൽ നിന്നുള്ള, വെന്റിലേറ്ററിലായിരുന്ന നസീറ എന്ന സ്ത്രീ (44) അപകടം കാരണം മരണപ്പെട്ടിരിക്കുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണു മരണം നടന്നത്.
3 പേർ അപകടത്തിൽ മരിച്ചെന്നാണ് അറിയാൻ കഴിഞ്ഞത്. നസീറയുടെ മയ്യത്ത് കണ്ടു. ബന്ധുക്കളുമായി സംസാരിച്ചു –സിദ്ദീഖ് ഫേസ്ബുക്കിൽ കുറിച്ചു.അപകടം അത്യന്തം ഗൗരവമേറിയതാണ്. ഭയങ്കര ശബ്ദത്തോടെയാണു പൊട്ടിത്തെറിച്ചതെന്നു രോഗികൾ പറഞ്ഞു. രോഗികൾ അടക്കം പരക്കം പായുന്ന സാഹചര്യമുണ്ടായി. അപകടമൊന്നും ഉണ്ടായില്ലെന്ന കാര്യം വിശ്വസനീയമല്ല.