കോഴിക്കോട് ∙ നിരവധി ലഹരിമരുന്ന് കേസുകളിലെ പ്രതിയെ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം ജയിലിലടച്ചു. കോഴിക്കോട് നോർത്ത് ബേപ്പൂർ പെരച്ചനങ്ങാടി സ്വദേശി അദീബ് മുഹമ്മദ് സാലിഹിനെ (36) ആണ് ഒരു വർഷത്തേക്ക് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലടച്ചത്.
പ്രതിക്കെതിരെ ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.കെ.സജീഷ് നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം, കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ. പവിത്രൻ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം ആഭ്യന്തര വകുപ്പ് തടങ്കൽ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
2025 ഏപ്രിലിൽ കോഴിക്കോട് വലിയങ്ങാടിയിൽ വച്ച് വിൽപനയ്ക്കായി സൂക്ഷിച്ച 41 ഗ്രാം എംഡിഎംഎയുമായി പ്രതിയെ ടൗൺ പൊലീസും കോഴിക്കോട് സിറ്റി ഡാൻസാഫും ചേർന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
ഈ കേസിൽ റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങിയെങ്കിലും ബെംഗളൂരുവിൽ നിന്ന് കാറിൽ കടത്തിയ 53.48 ഗ്രാം എംഡിഎംഎയുമായി സുൽത്താൻ ബത്തേരി പൊലീസിന്റെ പിടിയിലായി. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ച് ജില്ലയിലെ വലിയങ്ങാടി, ബീച്ച്, കുറ്റിച്ചിറ തുടങ്ങിയ ഭാഗങ്ങളിൽ മൊത്തമായും, ചില്ലറയായും വിൽപന നടത്തുന്നതായിരുന്നു പ്രതിയുടെ രീതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

