വടകര ∙ കെട്ടിടം പണി പൂർത്തിയാക്കിയെങ്കിലും ജല ലഭ്യത ഇല്ലാത്തതിനാൽ മണിയൂർ ഐടിഐ പ്രവർത്തനം വാടക കെട്ടിടത്തിൽ തന്നെ.ഒന്നര വർഷത്തെ വാടക കുടിശികയുള്ളതു കൊണ്ടു നിലവിലുള്ള കെട്ടിടത്തിൽ നിന്നുള്ള കുടിയിറക്ക് ഭീഷണിയുണ്ട്. ഇതോടെ 6.9 കോടി രൂപ ചെലവിൽ പണിത കെട്ടിടമുണ്ടായിട്ടും പ്രവർത്തനം തുടങ്ങാനാവാത്ത അവസ്ഥയായി.
15 വർഷം മുൻപു തുടങ്ങിയ സ്ഥാപനത്തിന്റെ വാടക നൽകുന്നത് പഞ്ചായത്താണ്.
ഇതൊഴിവാക്കാൻ കെട്ടിടം പണി തുടങ്ങിയെങ്കിലും നിർമാണം വൈകി. ഇതിന്റെയൊപ്പം പണി തുടങ്ങിയ വില്യാപ്പള്ളി ഐടിഐ കെട്ടിടം ഉദ്ഘാടനം നേരത്തേ നടത്തിയിരുന്നു.
കെട്ടിടത്തിൽ നിന്ന് 600 മീറ്റർ മാറിയുള്ള പഞ്ചായത്ത് കിണറ്റിൽ നിന്നു വെള്ളം എത്തിക്കുമെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ വേനലിൽ ഇതു വറ്റും. ഈ സാഹചര്യത്തിൽ പുതിയ കെട്ടിടത്തിൽ ക്ലാസ് തുടങ്ങാനാകില്ല.നിലവിൽ ഇലക്ട്രിക്കൽ, സിവിൽ ഡ്രാഫ്റ്റ്സ്മാൻ, വെൽഡർ കോഴ്സുകളിൽ 124 വിദ്യാർഥികളാണു പഠിക്കുന്നത്.
വാടക കെട്ടിടത്തിൽ നിന്ന് ഒഴിയാൻ ഉടമ കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനു മുൻപു പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള നീക്കം നടത്തുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

