തിരുവങ്ങൂർ∙ ദേശീയപാതയിൽ പ്രവൃത്തി നടക്കുന്ന തിരുവങ്ങൂർ അടിപ്പാതയ്ക്കു സമീപം കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്ക് വീണു. തിരുവങ്ങൂർ അടിപ്പാതയുടെ വടക്കു ഭാഗത്തു കൊയിലാണ്ടി ഭാഗത്തേക്കു പോകുന്ന സർവീസ് റോഡിലാണു സംഭവം.
ക്രെയിൻ ഉപയോഗിച്ച് കോൺക്രീറ്റ് സ്ലാബ് ഉയർത്തുമ്പോഴാണ് പൊട്ടി വീണത്.
ക്രെയിനിൽ സ്ലാബ് കെട്ടിയ ബെൽറ്റ് പൊട്ടിയാണു റോഡിലേക്ക് പതിച്ചത്. ഇന്നലെ ഉച്ചയ്ക്കാണു സംഭവം.
കോഴിക്കോട് ഭാഗത്തുനിന്നു കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ദേശീയപാത പ്രവൃത്തി നടക്കുന്നതിനാൽ സർവീസ് റോഡിലൂടെയാണു പോകുന്നത്. തൊട്ടടുത്ത തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂളിന് അവധിയായതിനാൽ വൻ അപായം ഒഴിവായി.
തുടർന്നും സ്ലാബ് ഉയർത്താനുള്ള തൊഴിലാളികളുടെ നീക്കം നാട്ടുകാർ തടഞ്ഞു.
സുരക്ഷാ മാനദണ്ഡം പാലിക്കാതെയാണു പ്രവൃത്തി ചെയ്യുന്നതെന്നു നാട്ടുകാർ പറഞ്ഞു. തിരുവങ്ങൂർ അടിപ്പാതയുടെ അശാസ്ത്രീയ നിർമാണത്തിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.
പുതുതായി നിർമിച്ച ദേശീയപാതയിൽ അണ്ടർപാസിനു സമീപം വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് റോഡ് പൊളിച്ച് നീക്കി വീണ്ടും നിർമിക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്.
നാട്ടുകാർ പ്രതിഷേധിച്ചു, പ്രവൃത്തി നിർത്തി
നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്നു പ്രവൃത്തി നിർത്തി. ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുക്കാതെ നടക്കുന്ന പ്രവൃത്തിയെക്കുറിച്ചു കലക്ടർക്കു പരാതി നൽകുമെന്ന് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് പറഞ്ഞു.ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ ദേശീയപാത പ്രവൃത്തി തുടരാൻ അനുവദിക്കൂ.
ഇത് രണ്ടാം തവണയാണ് കരാർ കമ്പനിയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ വീഴ്ച സംഭവിക്കുന്നത്.
തിരുവങ്ങൂരിലെ ദേശീയപാത നിർമാണം അശാസ്ത്രീയമാണ്. ഇത് പൊളിച്ചു നീക്കി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പുതിയത് നിർമിക്കണമെന്ന് കാപ്പാട് സിപിഎം ലോക്കൽ കമ്മിറ്റിയംഗം അശോകൻ കോട്ട് പറഞ്ഞു.വിദഗ്ധരുടെ മേൽനോട്ടം ഇല്ലാത്ത നിർമാണ പ്രവൃത്തി നിർത്തണമെന്നും ജില്ലാ കലക്ടർ സ്ഥലം സന്ദർശിച്ചു നടപടി സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ആവശ്യപ്പെട്ടു. മുൻകരുതലുകൾ ഇല്ലാതെ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് പണി പൂർത്തീകരിക്കുകയാണു സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നു പി.വി.അൻവർ പറഞ്ഞു.
തിരുവങ്ങൂരിൽ വേണ്ടത് മേൽപാലം
തിരുവങ്ങൂർ ജംക്ഷനിൽ നിർമിക്കുന്ന അടിപ്പാത വീണ്ടും അപകടാവസ്ഥയിലായ സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പുനഃപരിശോധിക്കണം.
ഡിസൈൻ പുനഃപരിശോധന നടത്തി സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണം.തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ, പ്രാഥമികാരോഗ്യ കേന്ദ്രം, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നതിനാൽസുരക്ഷയ്ക്കാണു മുഖ്യപരിഗണന നൽകേണ്ടത്.
തിരുവങ്ങൂരിലെ മണ്ണിന്റെ ഗുണനിലവാരവും, ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കണക്കിലെടുക്കുമ്പോൾ തകർച്ച നേരിട്ട അടിപ്പാതയ്ക്കു പകരം സുരക്ഷിതമായ മേൽപാലം നിർമിക്കുകയാണ് ഉചിതം.
നിലവിലുള്ള അശാസ്ത്രീയമായ ഡിസൈൻ മാറ്റി മേൽപാതയുടെ നീളം വടക്കോട്ട് 100 മീറ്റർ കൂടി വർദ്ധിപ്പിച്ച് സുരക്ഷ ഉറപ്പുവരുത്തുന്ന രീതിയിൽ പുതിയ നിർമാണം നടത്താൻ ദേശീയപാത അതോറിറ്റി തയ്യാറാക്കണം. അപകട
സാഹചര്യം കേന്ദ്രമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തും
ഷാഫി പറമ്പിൽ എംപി
റോഡിൽ കണ്ടത് സ്ലാബ് ചിന്നിച്ചിതറുന്നത്
പതിവ് ദിവസങ്ങളിൽ തിരക്കുള്ള റോഡാണ്. തൊട്ടടുത്ത തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഉച്ചഭക്ഷണത്തിന് ഇറങ്ങുന്ന സമയവും.
സ്കൂൾ അവധിയായതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നു. ഉച്ചയ്ക്കു 12.55ന് വലിയ ശബ്ദം കേട്ടാണ് റോഡിലേക്കു നോക്കുന്നത്.
സ്ലാബ് ചിന്നിച്ചിതറുന്നതാണു കണ്ടത്. അപകട
സമയം ഒരു ചരക്ക് ലോറി മാത്രമാണ് ഇതുവഴി വന്നത്. വെള്ളിയാഴ്ച പള്ളിയുടെ സമയമായതിനാൽ വലിയ തിരക്കുണ്ടായിരുന്നില്ല. അരങ്ങിൽ ബാലകൃഷ്ണൻ സമീപത്തെ കടയുടമ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

