
ചേവായൂർ∙ ഇരുകൈകളുമില്ലാത്ത, 90% വൈകല്യമുള്ള അമൻ അലി എവറസ്റ്റ് പർവതം കീഴടക്കാൻ പുറപ്പെട്ടു. ‘‘ശാരീരിക പരിമിതർക്കുള്ള മഴവിൽ ഫുട്ബോൾ ക്യാംപിൽ വച്ച് പരിശീലകൻ മുഹമ്മദ് ഷഹൽ സാറാണ് എന്റെ ഇഷ്ടം കണ്ടെത്തിയത്.’’ യാത്ര ഇഷ്ടമാണെന്നും വയനാട്ടിലെ കുറുമ്പലകോട്ട, ബാണാസുര ഹിൽ, കാറ്റ്കുന്ന്, സായ്പ്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ പോയ കാര്യവും ട്രക്കിങ് നടത്തിയതുമൊക്കെ ഷഹൽ സാർ സുഹൃത്തായ പർവതാരോഹകൻ ഷെയ്ഖ് ഹസ്സൻ ഖാനോട് പറഞ്ഞതോടെയാണ് യാത്രയ്ക്കു വഴിതെളിഞ്ഞതെന്ന് റഹ്മാനിയ സ്കൂളിലെ യാത്രയയപ്പ് ചടങ്ങിൽ അമൻ അലി പറഞ്ഞു.
മലകയറുമ്പോൾ ട്രെയിനറുടെ സഹായമുണ്ടാകും. പരിമതികളൊക്കെ മറന്നാണ് താൻ ഈ സാഹസികയാത്രയ്ക്ക് പുറപ്പെടുന്നതെന്ന് ഗോകുലം കേരള എഫ്സിയുടെ സഹകരണത്തോടെ ചെറുവണ്ണൂർ യൂണിറ്റി എഫ്സി നടത്തുന്ന മഴവിൽ ക്യാംപിലെ താരമായ അമൻ അലി പറഞ്ഞു.
സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എ.സുബൈദ അമന് മെഡിക്കൽ കിറ്റും സ്കൂളിന്റെ സാമ്പത്തിക സഹായവും നൽകി.
മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇടപെട്ട് ഒരു ദിവസത്തിനുള്ളിൽ പാസ്പോർട്ട് എടുക്കാൻ സഹായിച്ചതായി ബന്ധുക്കൾ പറഞ്ഞു. സൈലം എജ്യുക്കേഷനും സന്തോഷ് ജോർജ് കുളങ്ങരയുമാണ് യാത്രയ്ക്കുള്ള സാമ്പത്തിക സഹായം നൽകുന്നത്.
അരക്കിണർ നടുവിലക്കണ്ടി എൻ.കെ.നൗഷാദ് അലിയുടെയും റസിയുടെയും മകനായ അമൻ അലി റഹ്മാനിയ ഹയർ സെക്കൻഡറി വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥിയാണ്. രണ്ടാഴ്ചയാണ് യാത്ര.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]