
താമരശ്ശേരി (കോഴിക്കോട്) ∙ 12 വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 72 വയസ്സുകാരനെ പൊലീസ് ഡിഎൻഎ ടെസ്റ്റ് നടത്തി അറസ്റ്റ് ചെയ്തു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്ന് ഹുസൈൻകുട്ടിയെ (72) ആണ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടി പൊലീസിനു നൽകിയ മൊഴിയിൽ പ്രതിയുടെ പേരു മാത്രമാണു പറഞ്ഞിരുന്നത്. പ്രതിയുടെ പ്രായാധിക്യം ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ മൊഴി തള്ളിയ സാഹചര്യത്തിലാണ് പൊലീസ് ഡിഎൻഎ ടെസ്റ്റിനു വിധേയനാക്കിയത്.
കണ്ണൂർ റീജനൽ ഫൊറൻസിക് സയൻസ് ലാബറട്ടറിയിൽ നിന്ന് ഡിഎൻഎ പരിശോധനാ ഫലം വ്യാഴാഴ്ച പൊലീസിനു ലഭിച്ചു.
ഇതോടെ പ്രതിയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പെൺകുട്ടി മേയ് 15ന് വയറുവേദനയുമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് 5 മാസം ഗർഭിണിയാണെന്ന വിവരം അറിയുന്നത്.
2024 ഡിസംബറിനും 2025 ജനുവരിക്കും ഇടയിൽ പീഡനം നടന്നതായാണു പെൺകുട്ടിയുടെ മൊഴി. പൊലീസ് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
താമരശ്ശേരി സിഐ എ.സായുജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]