കോഴിക്കോട്∙ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യവും പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പിന്റെ പ്രസക്തിയും ജനങ്ങളിലെത്തിക്കാൻ പ്രൊവിഡൻസ് വിമൻസ് കോളജ് വിദ്യാർഥികൾ രംഗത്തിറങ്ങി. ജില്ലാ ഭരണകൂടം, സ്വീപ് കോഴിക്കോട്, ഇലക്ഷൻ ലിറ്ററസി ക്ലബ്, ജില്ലാ ശുചിത്വ മിഷൻ, കാലിക്കറ്റ് സർവകലാശാല എൻഎസ്എസ് സെൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ‘യൂത്ത് സ്റ്റാൻഡ് ഫോർ ഗ്രീൻ ഇലക്ഷൻ’ കാംപയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
കോളജ് ക്യാംപസിലും മലാപ്പറമ്പ് ബസ് സ്റ്റോപ്പ് കേന്ദ്രീകരിച്ചുമാണ് വോട്ടേഴ്സ് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടന്നത്.
യാത്രക്കാർ, പൊതുജനങ്ങൾ, ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ എന്നിവരുമായി വിദ്യാർഥിനികൾ നേരിട്ട് സംവദിച്ചു. വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ അനിവാര്യതക്കൊപ്പം പ്ലാസ്റ്റിക് ഒഴിവാക്കിയുള്ള പ്രചാരണ പ്രവർത്തനങ്ങൾ, പോസ്റ്ററുകളുടെയും ബാനറുകളുടെയും നിയന്ത്രണം തുടങ്ങിയ ‘ഗ്രീൻ ഇലക്ഷൻ’ സന്ദേശങ്ങളും വിദ്യാർഥികൾ കൈമാറി.
വീടുകൾ സന്ദർശിച്ചും ഇവർ ബോധവൽക്കരണം നടത്തി.
കോളജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ അഷ്മിത എ.സി.
ഗ്രീൻ ഇലക്ഷൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.എസ്.എസ്.
പ്രോഗ്രാം ഓഫീസർമാരായ ഡോ. സംഗീത ജി.
കൈമൾ, ഡോ. അർച്ചന ഇ.ആർ.
എന്നിവർ സംസാരിച്ചു. ലൈബ പി.എ., മിൻഹാ ഫാത്തിമ, ശാമില പി., അന്നദാ സി., ഫാത്തിമ സിനു, ദിൽന ഫാത്തിമ, ആശ നഫീസ എന്നീ വിദ്യാർത്ഥിനികൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

