കോഴിക്കോട്∙ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെയും അസി. കലക്ടർ ഡോ.
മോഹനപ്രിയയുടെയും സാന്നിധ്യത്തിൽ ജനകീയ സിംഹാസനത്തിലിരുന്ന് വോട്ടർമാർ. കോഴിക്കോട് മിഠായി തെരുവിലെ എസ്.കെ.പൊറ്റെക്കാട്ട് പ്രതിമയ്ക്ക് സമീപമാണ് കൗതുകമുണർത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണം അരങ്ങേറിയത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്വീപ് സെല്ലിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജനാധിപത്യത്തിലെ യഥാർഥ അധികാരികൾ ജനങ്ങളാണെന്ന സന്ദേശം കൈമാറുന്നതായിരുന്നു പരിപാടി.
നമ്മൾ തിരഞ്ഞെടുക്കുന്നത് നമ്മുടെ സേവകരെയാണെന്നും നാടിന്റെ വിധി നിർണയിക്കുന്നത് വോട്ടെടുപ്പെന്ന മഹത്തായ പ്രക്രിയയാണെന്നുമുള്ള സന്ദേശമാണ് പരിപാടിയിലൂടെ കൈമാറുന്നതെന്ന് ജില്ലാ കലക്ടർ പറഞ്ഞു.
വിവിധ പ്രായത്തിലുള്ളവർ സിംഹാസനത്തിലിരുന്ന് പ്രചാരണത്തിൽ പങ്കാളികളായി. അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള ഒപ്പീനിയൻ വാളും ഒരുക്കിയിരുന്നു.
ജില്ലാ കലക്ടറുടെ ഇന്റേൺസിന്റെ ഫ്ലാഷ് മോബും അരങ്ങേറി. സ്വീപ് സെൽ അസി.
നോഡൽ ഓഫിസർ ഡോ. എ.നിജീഷ് പരിപാടിയിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

