വടകര ∙ ലഹരിക്കേസിൽ പിടിയിലായ വാഹനങ്ങൾ ലേലത്തിൽ വിറ്റ് എക്സൈസ് വകുപ്പ് ലക്ഷങ്ങൾ നേടുമ്പോൾ വടകര എക്സൈസ് റേഞ്ച്, സർക്കിൾ ഓഫിസുകൾക്ക് കീഴിൽ 50 ൽപരം വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. സൂക്ഷിക്കാൻ ഇടമില്ലാത്തതു കൊണ്ട് സിവിൽ സ്റ്റേഷൻ വളപ്പിൽ പലയിടത്തായി കൂട്ടിയിട്ടിരിക്കുകയാണ് വാഹനങ്ങൾ.3 ലോറി ഉൾപ്പെടെയുള്ള വാഹന ശേഖരത്തിൽ കൂടുതലും ബൈക്കാണ്.
വടകരയിൽ പിടിയിലാവുന്നതിൽ ഏറിയ പങ്ക് വാഹനങ്ങളും മാഹിയിൽ നിന്ന് മദ്യം കടത്തിയതിന്റെ പേരിലാണ്.
ഇത്തരം കേസുമായി ബന്ധപ്പെട്ട വാഹനങ്ങൾ ലേലത്തിന് പാകമാക്കാനുള്ള നടപടി ക്രമത്തിലെ താമസം കാരണം വർഷങ്ങൾ പഴക്കമുള്ള വാഹനങ്ങൾ വരെ ഇവിടെ കിടക്കുകയാണ്.ലോറികൾ സൂക്ഷിച്ച പഴയ താലൂക്ക് ഓഫിസ് പരിസരത്തു നിന്ന് ഇവ മാറ്റാൻ റവന്യു വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
ബാക്കി വാഹനങ്ങൾ സ്ഥലമില്ലാത്തതു കൊണ്ട് അട്ടിയായി സൂക്ഷിച്ചിരിക്കുകയാണ്. ഇതിൽ പാതിയും ഉപയോഗിക്കാൻ പറ്റാത്ത നിലയിലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]