ചാത്തമംഗലം∙ മുഖ്യമന്ത്രി കടന്നു പോകുന്നതിന് അര മണിക്കൂർ മുൻപ് മുക്കം റോഡിൽ കാറിനു മുകളിൽ മരക്കൊമ്പ് പൊട്ടി വീണ് ഗതാഗത തടസ്സം. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് മുഖ്യമന്ത്രിയുടെ റൂട്ട് പിലാശേരി റോഡ് വഴി തിരിച്ചു വിട്ട് പുനക്രമീകരിച്ചു.
ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപ്പാത നിർമാണം ഉദ്ഘാടനം ചെയ്യാൻ പോകുന്നതിനിടെയാണ് സംഭവം. വൈകിട്ട് 3.20 ന് ആണ് ചെത്തുകടവ് പാലത്തിനു സമീപം ഓടിക്കൊണ്ടിക്കുന്ന കാറിന് മുകളിലേക്ക് കൂറ്റൻ മഹാഗണി മരക്കൊമ്പ് വീണത്.
അതോടെ സമീപത്തെ ഹൈടെൻഷൻ വൈദ്യുത ലൈനുകളും പോസ്റ്റും തകർന്ന് ഗതാഗതം പൂർണമായി മുടങ്ങി. വെസ്റ്റ്ഹിൽ സ്വദേശി അരുണും ഭാര്യയും 2 വയസ്സുള്ള കുട്ടിയുമാണ് കാറിൽ ഉണ്ടായിരുന്നത്.
കാർ പൂർണമായി തകർന്നു. യാത്രക്കാർക്ക് പരുക്കില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് പിലാശേരി റോഡ് വഴി കമ്പനി മുക്ക് – കട്ടാങ്ങൽ വഴി മുക്കം റോഡിലൂടെ തിരിച്ചു വിടുകയായിരുന്നു.
12 പൊലീസ് പട്രോളിങ് വാഹനങ്ങൾ ക്രമീകരിച്ച് ഇതിനായി മിനിറ്റുകൾക്കകം ക്രമീകരണം ഏർപ്പെടുത്തി.
നാലരയോടെ മരം മുറിച്ചു മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. ചടങ്ങ് കഴിഞ്ഞ് മുഖ്യമന്ത്രി ചാത്തമംഗലം – ചെത്തുകടവ്, കുന്നമംഗലം വഴി തിരിച്ചു പോയി. മുക്കം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പയസ് അഗസ്റ്റിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി പൊലീസിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് മരം മുറിച്ചു മാറ്റിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അഹമ്മദ് റഹീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ.
അഭിനേഷ്, വൈ.പി.ഷറഫുദ്ദീൻ, ശ്രീജേഷ്, ആർ.മിഥുൻ, അനു മാത്യു, പി.കെ.രാജൻ എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]