കോഴിക്കോട്∙ കടലിൽ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
‘ആദിദൂതര്‍’ എന്ന മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെയാണ് ഫിഷറീസ് സംഘമെത്തി ആശുപത്രിയിലെത്തിച്ചത്.
ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് രണ്ട് മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങികിടക്കുന്നെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന് അസി. ഡയറക്ടര്‍ വി.സുനീറിന്റെ നിര്‍ദേശപ്രകാരം മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിങ് ഫിഷറി ഗാര്‍ഡുമാരായ ജീന്‍ദാസ്, അരുണ്‍, സീ റസ്ക്യൂ ഗാര്‍ഡുമാരായ രജീഷ്, ഷൈജു, മറൈന്‍ നഴ്സ് അസ്ഹര്‍ അലി എന്നിവരടങ്ങുന്ന സംഘമെത്തുകയും ഫിഷറീസ് വകുപ്പിന്റെ മറൈന്‍ ആംബുലന്‍സായ കാരുണ്യയില്‍ ഫസ്റ്റ് എയ്ഡ് നല്കി ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തിച്ചശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]