കോഴിക്കോട് ∙ കാരശ്ശേരിയിൽ മുളകുപൊടി വിതറി വീട്ടമ്മയുടെ മാല പൊട്ടിച്ചു. കാരശ്ശേരി മലാംകുന്ന് ഗ്രൗണ്ടിനു സമീപം താമസിക്കുന്ന സുബൈദയുടെ മാലയാണ് പൊട്ടിച്ചത്.
പുലർച്ചെ വീടിന് പുറത്താണ് മോഷ്ടാവ് മാല പിടിച്ചുപറിച്ചത്. സുബൈദ രാവിലെ നാലരയോടെ നിസ്കരിക്കാൻ എഴുന്നേറ്റപ്പോൾ പുറത്ത് മുഖംമൂടി ധരിച്ചുനിന്ന മോഷ്ടാവ് കണ്ണിൽ മുളകുപൊടി വിതറി അക്രമിക്കുകയായിരുന്നു.
പിടിവലിയിൽ സുബൈദയുടെ മുഖത്ത് പരുക്കേറ്റു.
മൂന്നു പവനോളം വരുന്ന മാലയുടെ പകുതിയിലേറെ ഭാഗം മോഷ്ടാവ് കൊണ്ടുപോയി. വീടും പരിസരവുമായി പരിചയമുളള എതെങ്കിലും ആളാകാം മോഷണത്തിനു പിന്നിലെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]