
വടകര ∙ മിനി സിവിൽ സ്റ്റേഷനിലെ ഓഫിസുകൾക്കു പ്രത്യേകം മീറ്റർ ഘടിപ്പിക്കുന്ന ജോലി പൂർത്തിയായിട്ടു 2 മാസം. കണക്ഷൻ ഇതുവരെ കിട്ടിയില്ല.കെട്ടിടത്തിലെ 23 ഓഫിസുകൾക്ക് ഒരേ മീറ്റർ ആയതു കൊണ്ടു കുടിശിക വരുമ്പോൾ വൈദ്യുതി ബോർഡ് ഫ്യൂസ് ഊരുന്ന പതിവുണ്ടായിരുന്നു.
ഇതിനു പരിഹാരമായി 2 വർഷം മുൻപ് എല്ലാ ഓഫിസിനും പ്രത്യേകം മീറ്റർ സ്ഥാപിക്കാൻ 16 ലക്ഷം രൂപയുടെ എസ്റ്റിമേറ്റുണ്ടാക്കി. വൈകാതെ ജോലികൾ തുടങ്ങിയെങ്കിലും മീറ്ററിലേക്ക് കണക്ഷൻ നൽകിയിട്ടില്ല.
കണക്ഷൻ കിട്ടാൻ ഓരോ ഓഫിസും പണം അടയ്ക്കാൻ താമസിച്ചതാണു പ്രധാന പ്രശ്നം.
6 മാസം മുൻപ് പണി തുടങ്ങുമ്പോൾ തന്നെ ഇതിനുള്ള കടലാസുജോലികൾ നടത്തിയെങ്കിലും നടപടിയായിട്ടില്ല. ഓരോ ഓഫിസിനും കണക്കാക്കുന്ന വൈദ്യുതി ഉപയോഗം അടിസ്ഥാനമാക്കിയാണു പണം അടയ്ക്കേണ്ടത്.മീറ്റർ കിട്ടാത്തതു കൊണ്ട് സിവിൽ സ്റ്റേഷൻ കെട്ടിടം ഇപ്പോഴും ഫ്യൂസ് ഊരൽ ഭീഷണിയിലാണ്.ഏതാണ്ട് 30,000 രൂപയാണ് ഇവിടത്തെ ബിൽ.
ഒരു ഓഫിസ് പണം നൽകിയില്ലെങ്കിലും ഫ്യൂസ് ഊരുന്ന സ്ഥിതിയാണ്.
വരാന്തയുടെ അരികിലെ കോൺക്രീറ്റ് തകർന്നു
മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ വടക്കേ അറ്റത്ത് വരാന്തയുടെ അരികിലെ കോൺക്രീറ്റും ബീമിന്റെ ഒരു ഭാഗവും തകർന്നു. ഏതു നിമിഷവും വീഴുന്ന നിലയിലാണ്.
2 ഓഫിസുകൾക്ക് സമീപത്തുള്ള ഈ വഴിയിലൂടെയാണ് താഴത്തെ നിലയിലെ ശുചിമുറിയിലേക്ക് പോകേണ്ടത്.33 വർഷം മുൻപു പണിത കെട്ടിടത്തിന്റെ 3 നിലയിലും പലയിടത്തായി കോൺക്രീറ്റ് തകർച്ചയുണ്ടായിരുന്നു. അത് റിപ്പയർ നടത്തിയിട്ട് 2 വർഷമായി.
വീണ്ടും തകർച്ച തുടങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]