
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയേക്കും
∙ കേരള തീരത്ത് മത്സ്യബന്ധനം നടത്താം.
ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ വിലക്ക്.
വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട്∙ നാളെ പകൽ 8– 5 വരെ കൊയിലാണ്ടി നോർത്ത് മാവിൻ ചുവട്, എളാട്ടേരി, കുറുവങ്ങാട്, കോമത്ത് കര, ബപ്പൻകാട് എന്നീ ഭാഗങ്ങൾ. ∙ 8– 11 വരെ ബാലുശ്ശേരി അരീപ്രമുക്ക്, അമ്പലക്കണ്ടി, എച്ച്എൻപി ഓയിൽ മിൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ.
അപേക്ഷ ക്ഷണിച്ചു
വടകര ∙ കോ ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ നടത്തുന്ന പിഎസ്സി അംഗീകൃത (കെജിസിഎ) എൻജിനീയറിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ് ലഭിക്കും. 9745084452.
സിനിമ പ്രദർശനം നാളെ
വടകര ∙ അനസൂയ സെൻ ഗുപ്തയ്ക്ക് കാനിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്ത ദി ഷെയിംലെസ് എന്ന സിനിമ മൂവി ലവേഴ്സിന്റെ നേതൃത്വത്തിൽ നാളെ 5ന് വിജയ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കും.
എംഎസിടി സിറ്റിങ് 5ന്
വടകര ∙ മാസങ്ങളായി പ്രവർത്തനം മുടങ്ങിയ വാഹനാപകട
നഷ്ടപരിഹാര ട്രൈബ്യൂണിൽ (എംഎസിടി) 5ന് സിറ്റിങ് ആരംഭിക്കും. ഒക്ടോബറിൽ സ്ഥിരം ജഡ്ജിയെ നിയമിക്കുമെന്ന് അറിയുന്നു.
അതുവരെയും കോഴിക്കോട് ട്രൈബ്യൂണൽ ജഡ്ജി രാജേഷ് ആണ് താൽക്കാലിക സിറ്റിങ് നടത്തുക. ആഴ്ചയിൽ എല്ലാ ചൊവ്വാഴ്ചയുമാണ് ഓഗസ്റ്റിലെ സിറ്റിങ്.
സെപ്റ്റംബറിൽ ആഴ്ചയിൽ 2 ദിവസം സിറ്റിങ് ഉണ്ടാകും.
വിഷൻ പദ്ധതിയിലേക്ക് അപേക്ഷിക്കാം
കോഴിക്കോട്∙ വിഷൻ പദ്ധതിയിലേക്ക് പട്ടികജാതിക്കാരായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ജില്ലയിൽ സ്ഥിരതാമസക്കാരും പ്ലസ് വൺ സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്നവരുമായ, എസ്എസ്എൽസി പരീക്ഷയിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങിയ കേരള സിലബസുകാർക്കും എ2 ഗ്രേഡിൽ കുറയാത്ത മാർക്ക് ലഭിച്ച സിബിഎസ്ഇക്കാർക്കും എ ഗ്രേഡിൽ കുറയാത്ത മാർക്ക് ലഭിച്ച ഐസിഎസ്ഇക്കാർക്കും അപേക്ഷിക്കാം.
ജില്ലാ പട്ടികജാതി വികസന ഓഫിസിൽ 31ന് അഞ്ചിനകം അപേക്ഷിക്കണം. 0495 2370379
കരാർ നിയമനം
കോഴിക്കോട്∙ ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, എൻഡമോളജിസ്റ്റ്, ഡവലപ്മെന്റ് തെറപ്പിസ്റ്റ്, ഗൈനക്കോളജിസ്റ്റ് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.
www.arogyakeralam.gov.in. 6ന് അകം അപേക്ഷിക്കണം.
0495 2374990.
സ്കോളർഷിപ്: അപ്ഡേറ്റ് ചെയ്യണം
പ്രീമെട്രിക് (9, 10 ക്ലാസുകൾ), പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവരിൽ 2.5 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള പട്ടികവർഗ വിദ്യാർഥികൾക്ക് കേന്ദ്ര സർക്കാർ ധനസഹായം ലഭിക്കാൻ scholarships.gov.in പോർട്ടലിൽ റജിസ്റ്റർ ചെയ്ത് ഒടിആർ നമ്പർ ഇ-ഗ്രാന്റ് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം.എൻഎസ്പി, ഒടിആർ, ആധാർ ഫേസ് ആർഡി എന്നീ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വിദ്യാർഥികളെ റജിസ്റ്റർ ചെയ്യിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം. 0495 2376364.
മോട്ടർ തൊഴിലാളി വിവരങ്ങൾ
കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾ ക്ഷേമനിധി ബോർഡ് മുഖേനയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സ്വന്തമായോ www.aiis.lc.kerala.gov.in ൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം.
ക്ഷേമനിധി ബോർഡ് അംഗങ്ങൾക്കും നിലവിൽ അംഗത്വം മുടങ്ങിക്കിടക്കുന്ന പെൻഷൻകാർ ഒഴികെയുള്ള തൊഴിലാളികൾക്കും ലൈസൻസ്, ആധാർകാർഡ്, പാൻ കാർഡ്, റേഷൻ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ, റേഷൻ കാർഡിന്റെ പകർപ്പ്, അതത് ക്ഷേമനിധി ബോർഡുകൾ നിഷ്കർഷിക്കുന്ന മറ്റു രേഖകൾ എന്നിവ ഉപയോഗിച്ച് ഓഗസ്റ്റ് 31 വരെ അപ്ഡേഷൻ നടത്താം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]