
കേന്ദ്രീകൃത രക്തദാന മേഖലയിൽ പുതിയ ചുവടുവയ്പ്പുമായി എം.വി.ആർ കാൻസർ സെന്റർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ രക്തദാന മേഖലയിൽ സമഗ്രവും സുതാര്യവുമായ മാറ്റത്തിനായി രാജ്യാന്തര സാങ്കേതിക വിദ്യകൾ സംയോജിപ്പിച്ച് എം.വി.ആർ കാൻസർ സെന്ററിൽ പുതിയ രക്തശേഖരണ, വിതരണ സംവിധാനത്തിന് തുടക്കമായി. രക്തദാന മേഖലയിൽ ലൈസൻസ് ഇല്ലാത്തതും അനിയന്ത്രിതവുമായ പല സംഘടനകളും സംവിധാനങ്ങളും പ്രവർത്തിക്കുന്നത്, പലർക്കും ആവശ്യമായ രക്തമോ, രക്ത ഘടകങ്ങളോ ലഭിക്കാത്ത അവസ്ഥയുണ്ടാകുന്നുണ്ട്. ഇത് നിയന്ത്രിക്കാനാണ് എം.വി.ആർ കാൻസർ സെന്ററിൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് നെറ്റ്വർക്ക് (ബിടിഎസ്എൻ) സ്ഥാപിച്ചത്.
അനിയന്ത്രിതവും സുരക്ഷിതമല്ലാത്തതുമായ രക്തദാനത്തിലൂടെ ഹെപ്പിറ്റൈറ്റിസ് ബി, സി തുടങ്ങി എച്ച്ഐവി വരെ പകരുന്ന അവസ്ഥയുണ്ടാകും. മാത്രമല്ല, പ്രസവ സംബന്ധമായ ചികിത്സകളിലും ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവപ്പെട്ടേക്കാം. ഇത്തരം പ്രശ്നങ്ങൾ എം.വി.ആ ബിടിഎസ്എൻ വരുന്നതോടെ പരിഹരിക്കപ്പെടും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 17 ആശുപത്രികൾക്ക് എം.വി.ആറിൽ നിന്നുള്ള രക്തവും, ല്യൂക്കോഫിൽട്ടേർഡ്, ഇറേഡിയേറ്റഡ്, ഏഫറിസസ് അടക്കമുള്ള 23 തരം രക്തഘടകങ്ങളും നൽകും.
എം.വി.ആർ കാൻസർ സെന്റർ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസ് നെറ്റ്വർക്കിന്റെ ഉദ്ഘാടനം എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ നിർവഹിച്ചു. സിഇഒ ഡോ. മുഹമ്മദ് ബഷീർ, മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാര്യർ, സിഒഒ ഡോ. ഹമദ് ബിൻ ഖാലിദ്, ബ്ലഡ് സെന്റർ ഇൻ ചാർജ് ഡോ. നിതിൻ ഹെൻറി, മെഡിക്കൽ ഓങ്കോളജി വിഭാഗം തലവൻ ഡോ. കെ.വി.സജീവൻ, സീനിയർ കൺസൾട്ടന്റ് ഡോ. പി.എസ്.ശ്രീധരൻ, കമ്യൂണിറ്റി ഓങ്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. നിർമൽ എന്നിവർ സംസാരിച്ചു.