
മൈസൂരുവിലെ പാറയിടുക്കിൽ ഒളിപ്പിച്ച നിലയിൽ ഹേമചന്ദ്രന്റെ ഫോണുകൾ; കൊലയുടെ ആസൂത്രണം വിദേശത്ത്?
കോഴിക്കോട് ∙ 15 മാസം മുൻപു മായനാടു നിന്നു കാണാതായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ തെളിവു നശിപ്പിക്കാൻ ഉപയോഗിച്ച ഹേമചന്ദ്രന്റെ മൊബൈൽ ഫോണുകൾ മൈസൂരുവിൽ നിന്നു കണ്ടെടുത്തു. മൈസൂരുവിനടുത്ത് ലളിതസാന്ദ്രപുരിയിൽ റോഡിൽ നിന്ന് 100 മീറ്റർ അകലെ പാറയിടുക്കിൽ ഒളിപ്പിച്ച നിലയിലായിരുന്ന രണ്ടു ഫോണുകളും പ്രവർത്തിക്കുന്നില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.
READ ALSO
ഹേമചന്ദ്രനെ കൊന്ന് കുഴിച്ചിടുന്നതിനു മുൻപ് ബത്തേരിയിലെ വീട്ടിൽ എത്തിച്ചോ? യുവതികൾക്കെതിരെ അന്വേഷണം
Wayanad News
ഇൻസ്പെക്ടർ പി.കെ.ജിജീഷിന്റെ നേതൃത്വത്തിൽ 6 അംഗ സംഘമാണ് അറസ്റ്റിലായ പ്രതി വള്ളുവാടി കിടങ്ങനാട് സ്വദേശി അജേഷുമായി തെളിവെടുപ്പിന് കർണാടകയിലേക്കു പോയത്. ഉച്ചയോടെ ഫോണുകൾ കണ്ടെത്തി.
ഹേമചന്ദ്രനെ കൊലപ്പെടുത്തിയ ശേഷം അന്വേഷണം വഴിതെറ്റിക്കാൻ ഈ ഫോണുകൾ വൈത്തിരി, ചേരമ്പാടി, മൈസൂരു, ഗൂഡല്ലൂർ എന്നീ സ്ഥലങ്ങളിൽ പ്രതികൾ എത്തിച്ചിരുന്നു. കണ്ടെടുത്ത ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് കൈമാറും.
ഫോൺ തട്ടിയെടുത്ത് കൊലപാതകം ആസൂത്രണം ചെയ്തതു വിദേശത്തുള്ള നൗഷാദാണെന്നാണു പൊലീസിന്റെ നിഗമനം. കേസിലെ ഒന്നാം പ്രതി ബത്തേരിയിലെ ഡ്രൈവർ കം റെന്റ് എ കാർ ഉടമ നൗഷാദിനെ കോഴിക്കോട്ട് എത്തിക്കാൻ പൊലീസ് നീക്കം തുടങ്ങി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]