
തിക്കോടി ആറുവരി നിർമാണം പൂർത്തിയായി; പക്ഷേ വെള്ളക്കെട്ട് വാഹനങ്ങൾക്ക് ഭീഷണി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പയ്യോളി∙ നിർമാണം പൂർത്തിയായ തിക്കോടി ആറുവരി പാതയിലെ വെള്ളക്കെട്ട് വാഹന യാത്രക്കാർക്ക് ഭീഷണി. തിക്കോടി എഫ്സിഐ ഗോഡൗണിന് സമീപത്തായി റോഡിന്റെ കിഴക്ക് ഭാഗത്തുള്ള മൂന്നു വരി പാതയിലാണ് വെള്ളം കെട്ടിക്കിടക്കുന്നത്. ഇരുവശത്തേക്കും വാഹനങ്ങൾ ഈ മൂന്നു വരി പാതയിലൂടെയാണ് ഇപ്പോൾ കടത്തിവിടുന്നത്.
പയ്യോളിയിലെയും കൊയിലാണ്ടി ഭാഗങ്ങളിലെയും ഗതാഗതക്കുരുക്കും റോഡ് തകർച്ചയും കഴിഞ്ഞ് ആറുവരി പാതയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ അമിത വേഗത്തിലാണു ഇതുവഴി കടന്നു പോകുന്നത്. മൂന്നു വരിയായി പോകുന്ന പാതയിലെ പടിഞ്ഞാറ് ഭാഗത്താണ് വെള്ളം കെട്ടിക്കിടക്കുന്നത്. കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പോകുന്ന ഈ വഴി വെള്ളക്കെട്ട് കാരണം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളുടെ ട്രാക്കിലൂടെ ആണ് പോകുന്നത്. ഇത് അപകട ഭീഷണി ഉയർത്തുന്നുണ്ട്. നിലവിലെ റോഡിന്റെ നിർമാണത്തിലെ അപാകതയാണ് ഈ പ്രശ്നത്തിന് കാരണമെന്ന് പറയുന്നു.
ഇരുചക്ര വാഹനങ്ങളിൽ പോകുന്ന യാത്രക്കാർക്കാണു ഇത് കൂടുതൽ ഭീഷണി. നിലവിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വേണമെന്നാണു യാത്രക്കാരുടെ ആവശ്യം. ഇതിന് കാലതാമസം എടുക്കുമെങ്കിൽ ഇതു സംബന്ധമായ സൂചന ബോർഡുകൾ ഇരു ദിശയിലും ഉള്ള യാത്രക്കാർക്കായി ഉടൻ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നു.