
കോഴിക്കോട് ജില്ലയിൽ ഇന്ന് (01-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അധ്യാപക ഒഴിവ്
പയ്യോളി∙ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ പാർട് ടൈം മലയാളം അധ്യാപക അഭിമുഖം 3ന് രാവിലെ 10ന് നടക്കും.
ചാത്തങ്കോട്ടുനട∙ എ.ജെ.ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ കൊമേഴ്സ് (ജൂനിയർ), ഹിസ്റ്ററി (ജൂനിയർ) ഗെസ്റ്റ് അധ്യാപക കൂടിക്കാഴ്ച 3ന് 10ന്.
ബേപ്പൂർ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, അറബിക് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 3ന് രാവിലെ 11ന്.
ഓഫിസ് അസിസ്റ്റന്റ്
കോഴിക്കോട്∙ കുറ്റിച്ചിറ ജിവിഎച്ച്എസ്എസിൽ ഓഫിസ് അസിസ്റ്റന്റിന്റെ ഒഴിവിലേക്കുള്ള അഭിമുഖം 3 നു രാവിലെ 10.30 ന്. 9446479159.
അപേക്ഷ ക്ഷണിച്ചു
പയ്യോളി∙ കേരള സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ് പദ്ധതിയിൽ മേലടി ബ്ലോക്ക് പരിധിയിൽ ചിത്രകലയിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. 8281040628.
ദേവഗിരി കോളജിൽ ഡിഗ്രി, പിജി പ്രവേശനം
കോഴിക്കോട്∙ സെന്റ് ജോസഫ്സ് കോളജ് (ഓട്ടോണമസ്) ദേവഗിരിയിൽ ബിരുദ കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷയ്ക്കുള്ള സമയം നാളെ ഉച്ചയ്ക്ക് 1 വരെ നീട്ടി. ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള അപേക്ഷയുടെ അവസാന തീയതി 9. കോളജ് വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം. www.devagiricollege.org 7356839108
ചിത്രകല പരിശീലനം: അപേക്ഷ ക്ഷണിച്ചു
പയ്യോളി∙ കേരള സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ് പദ്ധതിയിൽ മേലടി ബ്ലോക്ക് പരിധിയിൽ ചിത്രകലയിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. 8281040628.
അനുമോദനം 18ലേക്ക് മാറ്റി
ബാലുശ്ശേരി ∙ മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ്ടു ഫുൾ എ പ്ലസ് വിജയികൾക്ക് കെ.എം.സച്ചിൻദേവ് എംഎൽഎ നൽകുന്ന അനുമോദനം 18ലേക്ക് മാറ്റി. ഉച്ചയ്ക്ക് 2ന് വട്ടോളി ബസാർ അൻജൂം കൺവൻഷൻ സെന്ററിലാണ് പരിപാടി. 9645360364
വിദ്യാർഥികൾക്ക് പ്രസംഗ മത്സരവും ക്വിസ് മത്സരവും
രാമനാട്ടുകര∙ സാമൂഹിക പ്രവർത്തകനായിരുന്ന എ.വി.ഉണ്ണിക്കൃഷ്ണന്റെ സ്മരണാർഥം പാറമ്മൽ ഇഎംഎസ് പഠനകേന്ദ്രം ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി അഖിലകേരള പ്രസംഗമത്സരവും യുപി വിഭാഗത്തിന് പൊതുവിജ്ഞാന ക്വിസ് മത്സരവും നടത്തുന്നു. 15ന് രാവിലെ 9.30ന് പാറമ്മൽ ഗ്രന്ഥാലയം വായനശാലയിലാണ് പരിപാടി. 8 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗത്തിന് ‘മാറുന്ന ലോകവും കേരള വികസനവും’ എന്നതാണ് വിഷയം. വിജയികൾക്ക് കാഷ് പ്രൈസ്, മെമന്റോ എന്നിവ നൽകും. 12ന് മുൻപ് റജിസ്റ്റർ ചെയ്യണം. 9947352094.
െഎ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ സൗജന്യ നേത്ര പരിശോധന ക്യാംപ് ഇന്നു മുതൽ
കോഴിക്കോട് ∙ കോയമ്പത്തൂരിൽ 40 വർഷമായി പ്രവർത്തിക്കുന്ന ദി െഎ ഫൗണ്ടേഷൻ കണ്ണാശുപത്രിയുടെ കോഴിക്കോട് തൊണ്ടയാട് ജംക്ഷനിലുള്ള ആശുപത്രിയിൽ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് മലയാള മനോരമയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ നേത്ര പരിശോധന ക്യാംപ് ഇന്ന് ആരംഭിക്കും. ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ക്യാംപ്.
ആദ്യം റജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് 2500 രൂപ വരുന്ന സൗജന്യ തിമിര നിർണയവും ഡയബറ്റിക് റെറ്റിനോപതി സ്ക്രീനിങ്ങും കുട്ടികളിലെ മയോപിയ പ്രോഗ്രഷൻ ഇവാലുവേഷൻ സ്ക്രീനിങ്ങും 18നും 40 വയസ്സിനും ഇടയിലുള്ളവരിൽ കണ്ണട ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് 3000 രൂപ വില വരുന്ന സൗജന്യ ലാസിക് സ്ക്രീനിങ്ങും ക്യാംപിന്റെ ഭാഗമായി നടത്തും.
റെറ്റിനൽ ഇഞ്ചക്ഷൻ, ലേസർ സർജറി, തിമിര ശസ്ത്രക്രിയ, ലാസിക്, സ്മൈൽ, പിആർകെ എന്നിവയ്ക്കും മറ്റു തുടർ പരിശോധനകൾക്കും കണ്ണടകൾക്കും 10% കിഴിവും ലഭിക്കും. പെൻഷൻകാർക്കും മെഡിസെപ് ഗുണഭോക്താക്കൾക്കും പ്രത്യേക ചികിത്സാ ആനുകൂല്യങ്ങളും ലഭ്യമാണ്. എല്ലാ ഇൻഷുറൻസ് കമ്പനികളുടെ സേവനവും ചികിത്സാ ചെലവുകൾക്ക് ഇഎംഐ സൗകര്യവും ലഭ്യമാണ്. റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യത്തെ 150 പേർക്ക് വനിത മാസിക 6 മാസത്തേക്ക് തപാൽ വഴി ലഭിക്കും. 8925933707 (ലാസിക്ക്), 8925933244 (കാറ്ററാക്ട്, മറ്റുള്ളവ)
വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട്∙ നാളെ പകൽ 8– 5: ഓമശ്ശേരി പാലക്കുന്ന്, കുണ്ടത്തിൽ, വെളിമണ്ണ, താമരക്കുളം.