
വിവാദ ഫ്ലാറ്റിലെ മലിനജലം നിറച്ച കിണർ നഗരസഭ മണലിട്ടു മൂടി
വടകര ∙ കോട്ടക്കടവിലെ വിവാദമായ സഹാറ ബത്തുൽ ഫ്ലാറ്റിൽ നിന്നു മലിനജലം മറ്റു വീടുകളിലെ കിണറുകളിലേക്കു വ്യാപിച്ചു കുടിവെള്ളം മലിനമായതിനെ തുടർന്ന് ഫ്ലാറ്റിലെ മലിനജലം നിറച്ചിരുന്ന കിണർ നഗരസഭ മണൽ നിറച്ചു മൂടി. 25 ലോഡ് മണലാണ് കിണർ നിറയ്ക്കാൻ ഉപയോഗിച്ചത്.
കിണറ്റിലെ മലിന ജലം ടാങ്കറിലേക്കു മാറ്റിയ ശേഷം വൈകിട്ടു തുടങ്ങിയ മണൽ നിറയ്ക്കൽ പുലർച്ചെയാണ് അവസാനിച്ചത്. ഉടമ അഫ്സലിന് നഗരസഭ നോട്ടിസ് നൽകി.
കെട്ടിടത്തിൽ ദ്രവ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചു മലിന ജലം പുറത്ത് പോകാത്ത വിധത്തിൽ സംവിധാനങ്ങൾ ഒരുക്കാൻ നിർദേശിച്ചിട്ടുണ്ട്. ഒരു മാസത്തെ സാവകാശമാണ് ഉടമ ചോദിച്ചത്. യഥാസമയം നടപടിയുണ്ടായില്ലെങ്കിൽ താമസക്കാരെ ഒഴിപ്പിച്ചു മുറികൾ അടച്ചു പൂട്ടും.
നഗരസഭ കൗൺസിലർ ഷംന നടോൽ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്.സന്ധ്യ എന്നിവരുടെ നേതൃത്വത്തിലാണു കിണർ മൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]