കോഴിക്കോട്∙ “അവർ വരുന്നുണ്ട്.. എന്റെ നാട്ടിൽനിന്നുള്ള കുട്ടികളാണേ..” പ്രിയങ്ക ഗാന്ധി തെലങ്കാന സർക്കാരിനെ അറിയിച്ചു.
കോഴിക്കോട്ടുനിന്ന് ഹൈദരാബാദ് കാണാൻപോയ 25 ഭിന്നശേഷി വിദ്യാർഥികളെ വീട്ടിൽ ചായയൊരുക്കി കാത്തിരുന്നത് ഉപമുഖ്യമന്ത്രി മല്ലുബാട്ടി വിക്രമർക്കയാണ്.വിവിധ വിഭാഗത്തിൽപ്പെട്ട ഭിന്നശേഷി വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും സഹായത്തിനായി സന്നദ്ധപ്രവർത്തകർ രൂപീകരിച്ച ദിവ്യാൻഗ് ചൈൽഡ് ആൻഡ് വിമൻ വെൽഫെയർ സൊസൈറ്റിയാണ് അംഗങ്ങൾക്കു വേണ്ടി യാത്ര ഒരുക്കിയത്.
ജീവിതത്തിൽ ആദ്യമായാണ് ഈ കുട്ടികൾ ഒരു ദീർഘദൂര യാത്ര പോവുന്നത്.
എവിടെപ്പോകണമെന്ന് ചോദിച്ചപ്പോൾ കുട്ടികളിൽ പലരും ആവശ്യപ്പെട്ടത് രാമോജി ഫിലിംസിറ്റി കാണണമെന്നാണ്. കുട്ടികൾക്ക് ആരോഗ്യപരമായും മറ്റുമുള്ള പ്രശ്നം വന്നാൽ സഹായം തേടി ദിവ്യാൻഗ് പ്രവർത്തകർ പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫിസിലെത്തി.
ഓഫിസ് ഇൻ ചാർജ് സി.മുഹമ്മദ് റാഫി എംപിയുമായി ബന്ധപ്പെട്ടു. തുടർന്നാണ് പ്രിയങ്ക ഗാന്ധി തെലങ്കാന സർക്കാരുമായി സംസാരിച്ചത്.
24 MINUTES AGO 1 HOUR 32 MINUTES AGO 2 HOURS 22 MINUTES AGO 28ന് കോഴിക്കോട്ടുനിന്ന് യാത്ര തിരിച്ച സംഘം 29ന് രാത്രി ഹൈദരാബാദിലെത്തി. 30ന് രാമോജി ഫിലിം സിറ്റി കണ്ടതിന്റെ ആഹ്ലാദത്തിലാണ് കുട്ടികൾ.
ഇന്നലെ രാവിലെ ഉപമുഖ്യമന്ത്രി മല്ലുബാട്ടി വിക്രമർക്ക കുട്ടികളെ ഔദ്യോഗിക വസതിയിലേക്ക് ക്ഷണിച്ചു. ഇവിടെ പ്രഭാതഭക്ഷണം ഒരുക്കി.
തുടർന്ന് ചാർമിനാറും മസ്ജിദും സന്ദർശിച്ചു. ഇന്ന് മൈസൂരുവിലെത്തുന്ന സംഘം രാത്രിയോടെ നാട്ടിലേക്ക് തിരിക്കും.സൊസൈറ്റി ചെയർമാൻ നൗഷാദ് തെക്കയിൽ, കെ.സുരേഷ്, കെ.വിപിന, സുകന്യ, സറീന എന്നിവരാണ് സംഘത്തെ നയിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

