ചക്കിട്ടപാറ ∙ കഴിഞ്ഞ 3 ദിവസങ്ങളിലായി കുറ്റ്യാടിപ്പുഴ നീന്തിയെത്തുന്ന കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിക്കുന്നതു തുടരുന്നു. വനം വകുപ്പ് അധികൃതരുടെ കാര്യക്ഷമമായ ഇടപെടലും പട്രോളിങ്ങും ഇല്ലാത്തതാണു കാട്ടാനശല്യം തുടരാൻ കാരണമെന്നു കർഷകർ പരാതിപ്പെട്ടു.
3 ദിവസത്തിനിടെ ലക്ഷക്കണക്കിനു രൂപയുടെ കൃഷി നാശമാണ് കൂവപ്പൊയിൽ, പറമ്പൽ മേഖലകളിൽ ഉണ്ടായത്. ഇന്നലെ ഇടപ്പാടിയിൽ കുട്ടിയച്ചൻ, ഇടപ്പാടിയിൽ ജിൽസ്, പഴയപറമ്പിൽ ഷെറി, പഴയപറമ്പിൽ ഷെല്ലി, മാപ്പിളക്കുന്നേൽ സോമൻ എന്നിവരുടെ വിളകളാണു നശിപ്പിച്ചത്.
രാത്രി കൃഷിയിടത്തിൽ എത്തുന്ന കാട്ടാനകൾ പുലർച്ചെയാണ് മടങ്ങുന്നത്. ഇതിനിടെ തെങ്ങ്, വാഴ, റബർ, കമുക് ഉൾപ്പെടെയുള്ള കാർഷിക വിളകളാണ് ദിവസേന നശിപ്പിക്കുന്നത്.
ആർആർടി സംഘം ഉൾപ്പെടെയുള്ള 15 അംഗ വനം വകുപ്പ് ടീം തിരച്ചിൽ നടത്തി.
ആനകളെ വനത്തിലേക്ക് കയറ്റിവിട്ടു. വനാതിർത്തിയിൽ താൽക്കാലിക ഫെൻസിങ് നിർമിച്ചു.
ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഈ മേഖലയിൽ നിരീക്ഷണം ശക്തമാക്കി. പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ.സി.സുധീന്ദ്രൻ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എസ്.എൻ.രാജേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ പത്മനാഭൻ, ബിനേഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
17 MINUTES AGO
1 HOUR 24 MINUTES AGO
2 HOURS 15 MINUTES AGO
ഓട്ടപ്പാലത്തുംകാട്ടാനക്കൂട്ടം
ഓട്ടപ്പാലത്ത് കഴിഞ്ഞ രാത്രി കാട്ടാനക്കൂട്ടം ഇറങ്ങി വിളകൾ നശിപ്പിച്ചു. മുണ്ടയ്ക്കൽ ബാബുവിന്റെ തെങ്ങ്, വാഴ എന്നിവയാണ് നശിപ്പിച്ചത്.
പെരുവണ്ണാമൂഴി റിസർവോയർ നീന്തിക്കയറിയാണു കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ എത്തിയത്. പുലർച്ചെ റബർ ടാപ്പിങ്ങിന് എത്തിയപ്പോഴാണ് ആനകളെ കണ്ടത്.
പുത്തൻപുര റോബിന്റെ വീടിനു സമീപം വരെ ആനകൾ എത്തി. സോളർ തൂക്കുവേലി നിർമാണത്തിൽ ഈ മേഖലയെയും ഉൾപ്പെടുത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

