കരിപ്പൂർ ∙ ജീവൻ രക്ഷിച്ചവർക്കു നന്ദി പറയുന്ന കൂപ്പുകൈ പോലെയാണ് ആ കെട്ടിടത്തിന്റെ നിൽപ്. വിമാനാപകടത്തിൽപെട്ടവരെ രക്ഷിക്കാൻ ജീവൻ പണയംവച്ചു പ്രവർത്തിച്ചവർക്കു നന്ദിസൂചകമായി, അന്നു രക്ഷപ്പെട്ടവരും മരിച്ചവരുടെ ആശ്രിതരും നാട്ടുകാർക്കായി സമ്മാനിച്ച ആശുപത്രി കെട്ടിടം.
2020 ഓഗസ്റ്റ് ഏഴിനു വിമാനാപകടമുണ്ടായ നെടിയിരുപ്പ് പാലക്കാപ്പറമ്പിനു സമീപം ചിറയിൽ ആരോഗ്യകേന്ദ്രത്തിൽ, 30 ലക്ഷം രൂപ ചെലവിട്ടു നിർമിച്ച ഈ നന്ദിസ്മാരക കെട്ടിടം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്നലെ നാടിനു സമർപ്പിച്ചു.
അന്നു കോവിഡ് നിയന്ത്രണങ്ങൾ ഭേദിച്ചും വിമാനം പൊട്ടിത്തെറിക്കുമെന്ന മുന്നറിയിപ്പുകൾ അവഗണിച്ചും നാട്ടുകാർ നടത്തിയ രക്ഷാപ്രവർത്തനം എന്നും ഓർമിക്കപ്പെടുമെന്നും ഇത്തരം സംഭവങ്ങളിൽ ഇരയാകുന്ന മനുഷ്യരോടു ചെയ്യേണ്ട കടമയാണ് നാം കണ്ടതെന്നും തങ്ങൾ പറഞ്ഞു. കെട്ടിടത്തിന്റെ രേഖ കൊണ്ടോട്ടി നഗരസഭാധ്യക്ഷൻ യു.കെ.മമ്മദിശയ്ക്ക് അദ്ദേഹം കൈമാറി.
17 MINUTES AGO 1 HOUR 24 MINUTES AGO 2 HOURS 15 MINUTES AGO അന്നു രക്ഷപ്പെട്ട യാത്രക്കാരും മരിച്ചവരുടെ കുടുംബാംഗങ്ങളും രക്ഷാപ്രവർത്തകരായ നാട്ടുകാരും വീണ്ടും ഇന്നലെ ചടങ്ങിൽ സംഗമിച്ചപ്പോൾ വേദി സൗഹൃദത്തിന്റെ സ്നേഹപ്പന്തലായി.
പരിസരവാസികളുടെ വീട്ടുമുറ്റത്തെ ഓട്ടോറിക്ഷകൾ മുതൽ ലോറികൾ വരെ അന്ന് ‘ആംബുലൻസു’കളായതും ആശുപത്രികളിൽ രക്തം നൽകാനും മറ്റുമായി കൂടെനിന്നതും മറ്റുമായി മലപ്പുറത്തിന്റെ സ്നേഹം വിവിധ ഭാഗങ്ങളിൽനിന്നെത്തിയ യാത്രക്കാർ പങ്കുവച്ചു.
ടി.വി.ഇബ്രാഹിം എംഎൽഎ അധ്യക്ഷത വഹിച്ചു. മലപ്പുറത്തിന്റെ നന്മ മനസ്സാണ് കണ്ടതെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ പറഞ്ഞു.
നല്ല ഹൃദയമുള്ളവരുടെ കൂട്ടായ്മയാണെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപിയും ഇതാണ് യഥാർഥ മലപ്പുറം സ്റ്റോറിയെന്ന് എം.കെ.രാഘവൻ എംപിയും പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

