ചാത്തമംഗലം ∙ പാഴൂരിനു സമീപം മുന്നൂരിൽ ഇന്നലെ രാവിലെ ഉണ്ടായ വാഹനാപകടത്തിൽ അടിമുടി ദുരൂഹത. സംഭവത്തിൽ മാവൂർ പൊലീസും മുക്കം പൊലീസും അന്വേഷണം ആരംഭിച്ചു.
വാഹനാപകടത്തിൽ ഗുരുതര പരുക്കേറ്റ ചെറുവാടി പഴംപറമ്പിൽ കറുത്തേടത്ത് വീട്ടിൽ തസ്നിം (27) തൻസിൽ (20) എന്നിവരെയും ചെറുവാടി ചേലപ്പുറത്ത് ഇർഫാൻ മുഹമ്മദ് (22) എന്നയാളുടെ മർദനത്തിൽ പരുക്കേറ്റ തൻസിഫ്(21)നെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂവരും സഹോദരങ്ങളാണ്.
സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദനത്തിലും വാഹനാപകടത്തിലും കലാശിച്ചത്.
സംഭവത്തിൽ ഇർഫാൻ മുഹമ്മദ് ഒളിവിലാണ്. ഇർഫാനും തൻസിഫും തമ്മിലുള്ള പണമിടപാടിനെച്ചൊല്ലിയാണ് സംഭവങ്ങളുടെ തുടക്കം.
ഇർഫാൻ ഇന്നലെ രാവിലെ തൻസിഫിന്റെ വീട്ടിലെത്തി തൻസിഫിനെ മർദിച്ചു. ഗുരുതര പരുക്കേറ്റ തൻസിഫിനെ, ഇർഫാൻ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.
ആദ്യം സ്വകാര്യ ക്ലിനിക്കിലും പിന്നീട് മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കാർ നിർത്തിയിട്ടു വരാമെന്നു പറഞ്ഞ് ഇർഫാൻ ആശുപത്രിയിൽ നിന്നിറങ്ങി.
ഇതേ സമയം, തൻസിഫിന് മർദനമേറ്റ വിവരമറിഞ്ഞ് സഹോദരങ്ങളായ തസ്നിം, തൻസിൽ എന്നിവർ ഇർഫാനെ തേടി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണു മുന്നൂരിൽ വച്ച് ഇർഫാൻ കാറിൽ വരുന്നത് കണ്ടത്. ബൈക്ക് നിർത്തി ആയുധവുമായി ഇരുവരും ഇറങ്ങുന്നതിനിടെ ഇർഫാൻ ഇവരെ കാറിടിച്ചു തെറിപ്പിച്ചു. 17 MINUTES AGO 1 HOUR 24 MINUTES AGO 2 HOURS 15 MINUTES AGO നാട്ടുകാരാണ് രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചത്.
മാവൂർ പൊലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. പൊലീസ് ഇൻസ്പെക്ടർ ടി.പി.ദിനേശിനാണ് അന്വേഷണ ചുമതല.
ഇവരുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

