ചങ്ങനാശേരി ∙ മീഡിയ വില്ലേജിന്റെ പുതുവത്സരാഘോഷം ‘ബോൺ ആനോ’ ഇന്ന് വൈകിട്ട് 5 മുതൽ പാലാത്ര ജംക്ഷനു സമീപം ബൈപാസ് റോഡിലെ ഡോ. ജോർജ് പീഡിയേക്കൽ മൈതാനത്ത് നടത്തും. 8 മണിക്കൂർ നീളുന്ന ആഘോഷ പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്.
പ്രവേശനം സൗജന്യമാണ്. 30 അടി ഉയരമുള്ള പാപ്പാഞ്ഞിയെ ഇന്നലെ വൈകിട്ട് സ്ഥാപിച്ചു. ആർട്ടിസ്റ്റ് മാലം സ്വദേശി ജി.വിഷ്ണുവാണ് പാപ്പാഞ്ഞിയെ നിർമിച്ചത്.
ഇന്നു രാത്രി 12നു പാപ്പാഞ്ഞിയെ കത്തിച്ച് 2026നെ ചങ്ങനാശേരി വരവേൽക്കും. മൈതാനത്തിന്റെ മധ്യഭാഗത്തായാണ് പാപ്പാഞ്ഞിയെ കത്തിക്കുന്നത്.
25 മീറ്റർ അകലത്തിൽ ബാരിക്കേഡുകൾ വച്ച് ആളുകളെ നിർത്തും.
വൈകിട്ട് 5 മുതൽ ചെണ്ടമേള മത്സരം, മ്യൂസിക് ബാൻഡ്, സാംസ്കാരിക സമ്മേളനം, നൃത്തം തുടങ്ങി ആവേശത്തിനു മാറ്റ് കൂട്ടാനുള്ള പരിപാടികളുണ്ടാകും. സുഹൃത്തുക്കളോടൊപ്പവും കുടുംബത്തോടൊപ്പവും എത്തി ആഘോഷത്തിൽ പങ്കെടുക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. മീഡിയവില്ലേജിന്റെയും എൽസോൾ ഗ്രൂപ്പിന്റെയും നേതൃത്വത്തിൽ തോപ്പിൽ ജ്വല്ലറി, അച്ചായൻസ് റസ്റ്ററന്റ് എന്നിവയുടെ സഹകരണത്തിൽ, സുരക്ഷാസംവിധാനങ്ങളോടെയാണ് പരിപാടി നടക്കുന്നത്.
പൊലീസിന്റെയും വൊളന്റിയർമാരുടെയും സേവനമുണ്ടാകും. പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായെന്നും ചങ്ങനാശേരിയിൽ ആദ്യമായാണ് വിപുലമായ പുതുവത്സരാഘോഷം നടത്തുന്നതെന്നും മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.
ജോഫി പുതുപ്പറമ്പിൽ, ജോബ് മൈക്കിൾ എംഎൽഎ, നഗരസഭാധ്യക്ഷൻ ജോമി ജോസഫ്, കൗൺസിലർ ചാൾസ് മാത്യു പാലാത്ര, ഫാ. ലിപിൻ തുണ്ടുകളം, എൽസോൾ ഗ്രൂപ്പ് എംഡി ടിൻസു മാത്യു, ഡോ.
ജോർജ് പീഡിയേക്കൽ എന്നിവർ പറഞ്ഞു.
ഗതാഗത നിയന്ത്രണം
ചങ്ങനാശേരി ∙ മീഡിയ വില്ലേജിന്റെ നേതൃത്വത്തിൽ നടത്തുന്ന പുതുവത്സരാഘോഷം ‘ബോൺ ആനോ’യുടെ ഭാഗമായി ഇന്ന് വൈകിട്ട് 4 മുതൽ ബൈപാസ് റോഡിൽ പാലാത്ര ഭാഗത്ത് ഭാരവാഹനങ്ങളുടെ പാർക്കിങ് നിരോധിച്ചതായി പൊലീസ് അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

