കോതനല്ലൂർ ∙ മെംബറങ്കിളേ… ഉപ്പുമാവ് കഴിച്ചു മടുത്തു… ചിക്കൻ ബിർണാണി മതി. മാഞ്ഞൂർ പഞ്ചായത്തംഗം ബിനോയി ഇമ്മാനുവേലിനോടായിരുന്നു ചാമക്കാലാ അങ്കണവാടിയിലെ കുരുന്നുകളുടെ ആവശ്യം.
അങ്ങനെ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലും ഇന്നലെ ആദ്യമായി ചിക്കൻ ബിരിയാണി വിളമ്പി. ബേക്ക് ഹൗസ് ബേക്കറി ഗ്രൂപ്പ് ഉടമ കോതനല്ലൂർ വല്ലാട്ടറയ്ക്കൽ ലിൻസ് ജോണാണ് കുട്ടികൾക്കെല്ലാം ചിക്കൻ ബിരിയാണി എത്തിച്ചത്.
അങ്കണവാടികളിൽ ബിരിയാണി നൽകുമെന്ന് സർക്കാരിന്റെ പ്രഖ്യാപനങ്ങളൊക്കെ ഉണ്ടായെങ്കിലും ഇവിടത്തെ കുട്ടികൾക്ക് ബിരിയാണി ലഭിച്ചിരുന്നില്ല. 30 അങ്കണവാടികളാണ് മാഞ്ഞൂർ പഞ്ചായത്തിലുള്ളത്.
335 കുട്ടികളുണ്ട്. അങ്കണവാടി കുട്ടികൾക്കു മാത്രമല്ല, മുൻപ് ഇവിടെ പഠിച്ചിരുന്ന കുഞ്ഞുങ്ങൾക്കും ലിൻസ് ജോൺ ബിരിയാണി എത്തിച്ചു നൽകി. ചാമക്കാലാ അങ്കണവാടിയിൽ നടൻ അനൂപ് ചന്ദ്രൻ ബിരിയാണി കിറ്റുകൾ അങ്കണവാടി അധികൃതർക്ക് കൈമാറി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]