എരുമേലി ∙ പേരൂത്തോട് – 35 റോഡിൽ തുമരംപാറ ചപ്പാത്ത് ഭാഗത്ത് തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. സമീപത്തെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന നടപ്പുവഴി ഇല്ലാതായി.സമീപത്തെ വീടിനും ഭീഷണിയുണ്ട്.
പേരൂത്തോടിന്റെ പോഷക തോട്ടിലെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്. മഴയെ തുടർന്ന് ശക്തമായ വെള്ളമൊഴുക്കാണ് തോടിന്റെ സംരക്ഷണ ഭിത്തി ഇടിയാൻ കാരണം.
കൊച്ചുപുരയ്ക്കൽ തങ്കമണിയുടെ പുരയിടമാണ് ഇടിഞ്ഞത്.
ഇതിനു സമീപം കൊപ്പം ഭാഗത്തുനിന്നും എലിവാലിക്കര ഭാഗത്തുനിന്നുമുള്ള തോടുകൾ ഒരുമിച്ച് ഒഴുകി വരുന്നതിനാൽ മഴക്കാലത്ത് ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഇതാണ് സംരക്ഷണ ഭിത്തി ഇടിയാൻ കാരണമായതെന്ന് പഞ്ചായത്ത് അംഗം ബിനോയി ഇലവുങ്കൽ പറഞ്ഞു. തോടിന്റെ സംരക്ഷണ ഭിത്തി നിർമിക്കാൻ വലിയ തുക ചെലവാകുമെന്നതിനാൽ എംഎൽഎ ഫണ്ടോ, ജില്ലാ പഞ്ചായത്ത് ഫണ്ടോ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ടെന്നും ബിനോയി ഇലവുങ്കൽ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]