ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണം:
ഗാന്ധിനഗർ∙ നിർധനരായ വൃക്കരോഗികൾക്ക് ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മാസംതോറും സൗജന്യ ഡയാലിസിസ് കിറ്റ് നൽകുന്നു. 5ന് മുൻപ് റജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി ഫാ. ജോൺ ഐയ്പ് മങ്ങാട്ട് 9400280965.
അഭിമുഖം 15 ന്
നെടുംകുന്നം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ ഒഴിവിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 15ന് രാവിലെ 10ന് നടക്കും.
നിയമ സഹായ ക്ലിനിക് നാളെ
തലപ്പലം ∙ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി നാളെ 11നു തലപ്പലം പഞ്ചായത്ത് ഹാളിൽ സൗജന്യ നിയമ സഹായ ക്ലിനിക് നടത്തും.
പൊതുജനങ്ങൾക്കു നേരിട്ടെത്തി പരാതി സമർപ്പിക്കാം. അഭിഭാഷകന്റെ സൗജന്യ സേവനവും ലഭിക്കും.
ഫോൺ: 94470 36389. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]